സിറിയയിലെ ഇറാന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയതായി യു.എസ്
സിറിയയിലെ ഇറാന്‍ കേന്ദ്രങ്ങള്‍ക്ക് വ്യോമാക്രമണം നടത്തിയതായി യു.എസ്
വാഷിങ്ടണ്‍: സിറിയയിലെ ഇറാന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയതായി യു.എസ്. ഇറാന്‍ അനുകൂല സായുധസേനാ കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അറിയിച്ചു. എ16 യുദ്ധവിമാനം ഉപയോഗിച്ചാണ് ആക്രമിച്ചത്. പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്. സിറിയയില്‍ നിന്ന് യുഎസ് സേനാകേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു.
''യു.എസ് സംഘര്‍ഷം ആഗ്രഹിക്കുന്നില്ല. കുടൂതല്‍ ശത്രുതയില്‍ ഉദ്ദേശ്യമോ ആഗ്രഹമോ ഇല്ല. എന്നാല്‍ യുഎസ് സേനയ്‌ക്കെതിരായ ഇറാന്റെ പിന്തുണയുള്ള ഈ ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ല, അത് അവസാനിപ്പിക്കണം,' ലോയ്ഡ് ഓസ്റ്റിന്‍ വ്യാഴാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. 'ഞങ്ങളുടെ സേനയ്‌ക്കെതിരായ ഈ ആക്രമണങ്ങളില്‍ കൈ മറയ്ക്കാനും തങ്ങളുടെ പങ്ക് നിഷേധിക്കാനും ഇറാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ അവരെ അനുവദിക്കില്ല. യുഎസ് സേനയ്‌ക്കെതിരായ ഇറാന്റെ പ്രോക്‌സികളുടെ ആക്രമണം തുടരുകയാണെങ്കില്‍, ഞങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാന്‍ ആവശ്യമായ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ മടിക്കില്ല'' ഓസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.
'ഞങ്ങള്‍ തിരഞ്ഞെടുക്കുന്ന സമയത്തും ഞങ്ങള്‍ തിരഞ്ഞെടുക്കുന്ന രീതിയിലും' ആക്രമണങ്ങളോട് വാഷിംഗ്ടണ്‍ പ്രതികരിക്കുമെന്ന് വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം, ഈ ആക്രമണത്തിന് ഇസ്‌റാഈല്‍- ഹമാസ് സംഘര്‍ഷവുമായി ബന്ധമില്ലെന്ന് യു.എസ് വ്യക്തമാക്കുന്നു. ഇസ്‌റാഈല്‍- ഹമാസ് വിഷയത്തില്‍ തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നും യു.എസ് വക്താവ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."