യുദ്ധനിയമങ്ങൾ കാറ്റിൽപറത്തി സാധാരണക്കാരെ കൊല്ലുന്ന ഇസ്റാഈൽ നടപടിക്കെതിരെ പ്രതിഷേധവുമായി ഒമ്പത് അറബ് രാജ്യങ്ങൾ
യുദ്ധനിയമങ്ങൾ കാറ്റിൽപറത്തി സാധാരണക്കാരെ കൊല്ലുന്ന ഇസ്റാഈൽ നടപടിക്കെതിരെ പ്രതിഷേധവുമായി ഒമ്പത് അറബ് രാജ്യങ്ങൾ
അബുദാബി: യുദ്ധനിയമങ്ങൾ കാറ്റിൽപറത്തി ഇസ്‌റാഈൽ ഫലസ്തീനിൽ നടത്തുന്ന ക്രൂരതക്കെതിരെ പ്രതിഷേധവുമായി അറബ് ലോകം. സിവിലിയൻമാരെ ലക്ഷ്യം വയ്ക്കുന്നതിനെയും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനത്തെയും ഒമ്പത് അറബ് രാജ്യങ്ങളും ശക്തമായി അപലപിച്ചു. ഒക്ടോബർ 7 മുതൽ ഗസ്സയിൽ ഇസ്‌റാഈൽ നടത്തുന്ന ബോംബാക്രമണത്തിൽ ഓരോ ദിനവും നൂറുകണക്കിന് പേരാണ് കൊല്ലപ്പെടുന്നത്. കുട്ടികളെയും സ്ത്രീകളെയും പോലും വെറുതെ വിടാതെയാണ് ഇസ്‌റാഈൽ ബോംബാക്രമണം തുടരുന്നത്.
യുഎഇ, ജോർദാൻ, ബഹ്‌റൈൻ, സഊദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത്, ഈജിപ്ത്, മൊറോക്കോ എന്നീ ഒമ്പത് രാജ്യങ്ങളാണ് സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഈ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ വ്യാഴാഴ്ച നടത്തിയ സംയുക്ത പ്രസ്താവനയിൽ ഗസ്സ മുനമ്പിൽ അടിയന്തരവും സുസ്ഥിരവുമായ വെടിനിർത്തലിന് ഇടപെടാൻ യുഎൻ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു.
ഇസ്രയേലിന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ മാനിച്ച രാജ്യങ്ങൾ, പതിറ്റാണ്ടുകളായി ഫലസ്തിനിനു നേരെ നടക്കുന്ന മനുഷ്യവക്ഷ ലംഘനങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും വ്യക്തമാക്കി. കാലങ്ങളായി ഫലസ്തീൻ മണ്ണിലേക്കുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്നും അതിനെ പ്രതിരോധിച്ചുള്ള ഒക്‌ടോബർ 7 ലെ ഹമാസ് ആക്രമണം പ്രതിരോധത്തിന്റെ ഭാഗമാണെന്നും രാജ്യങ്ങൾ അവകാശപ്പെട്ടു.
ഫലസ്തീൻ- ഇസ്റാഈൽ സംഘർഷത്തിന് ഒരു രാഷ്ട്രീയ പരിഹാരത്തിന്റെ അഭാവം ഫലസ്തീനികൾക്കും ഇസ്രായേലികൾക്കും പ്രദേശത്തെ ജനങ്ങൾക്കും ആവർത്തിച്ചുള്ള അക്രമങ്ങൾക്കും കഷ്ടപ്പാടുകൾക്കും കാരണമായെന്ന് അറബ് മന്ത്രിമാർ നിരീക്ഷിച്ചു. ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് ഉറപ്പാക്കിക്കൊണ്ട് രണ്ട്-രാഷ്ട്ര പരിഹാരത്തിന്റെ ആവശ്യകത അവർ ഊന്നിപ്പറഞ്ഞു. ഗസ്സയിലെ ജനങ്ങളെ നിർബന്ധിത കുടിയൊഴിപ്പിക്കലിനും കൂട്ട ശിക്ഷക്കും വിധേയമാക്കുന്ന നടപടിയെ അറബ് മന്ത്രിമാർ അപലപിച്ചു. സായുധ സംഘട്ടന നിയമങ്ങളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും ഉൾപ്പെടെ 1949 ലെ ജനീവ കൺവെൻഷനുകളുടെ പ്രോട്ടോക്കോളുകൾ പാലിക്കേണ്ടതിന്റെ അടിയന്തിര പ്രാധാന്യവും അവർ അടിവരയിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."