കോണ്‍ഗ്രസ് പുറത്താക്കിയ പി.എസ് പ്രശാന്ത് സി.പി.എമ്മില്‍ ചേര്‍ന്നു
തിരുവനന്തപുരം: കോണ്‍ഗ്രസ് പുറത്താക്കിയ പി.എസ് പ്രശാന്ത് സി.പി.എമ്മില്‍ ചേര്‍ന്നു. എ.കെ.ജി സെന്ററില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തിലാണ് പ്രശാന്ത് സി.പി.എമ്മില്‍ ചേരുന്ന വിവരം പ്രഖ്യാപിച്ചത്.
'കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചതിനാണ് തന്നെ പുറത്താക്കിയത്. കോണ്‍ഗ്രസ് അച്ചടക്കമില്ലാത്ത, ദുര്‍ബലപ്പെടുന്ന പ്രസ്ഥാനമായി. റിയല്‍ എസ്റ്റേറ്റ് മാഫിയ കൂട്ടുകെട്ടിന്റെ കയ്യിലേക്ക് ഓരോ പ്രദേശത്തും കോണ്‍ഗ്രസ് നേതൃത്വം എത്തപ്പെട്ടു. അതിന് നേതൃത്വം നല്കുന്ന ആളുകളെയാണ് ഡിസിസി പുനഃസംഘടനയില്‍ എടുത്തത്. ഒരു രാഷ്ട്രീയപ്രവര്ത്തകന് ഏറ്റവും ആവശ്യം സമാധാനമാണ്. അതിന് പറ്റുന്നില്ല എന്ന അന്തരീക്ഷത്തിലാണ് ജനങ്ങളുടെ കൂടെനില്‍ക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ സിപിഎമ്മിലേക്ക് വന്നത്'-പ്രശാന്ത് പറഞ്ഞു.
സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്ന, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടി എന്ന നിലയിലാണ് സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. സി.പി.എം ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ആത്മാര്‍ഥതയോടുകൂടി നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."