സൗന്ദര്യവും ആരോഗ്യവും ഇനി നമുക്ക് കറ്റാര്‍വാഴയിലൂടെ സ്വന്തമാക്കാം
കറ്റാര്‍വാഴയെ പ്രകൃതിയുടെ വരദാനമായിത്തന്നെ നമുക്ക് വിശേഷിപ്പിക്കാം. അത്രമേല്‍ഗുണങ്ങളാണ് ഈ ചെടിയ്ക്കുള്ളത്.
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നിലാണ് കറ്റാര്‍വാഴ.വരണ്ട കാലാവസ്ഥയിലും വളരുന്ന ഒരിനം കള്ളിമുള്‍ച്ചെടിയാണ് ഇത്. കറ്റാര്‍വാഴയുടെ ജെല്‍ ദിവസേന മുഖത്തു തേയ്ക്കുന്നത് മുഖക്കുരു ഇല്ലാതാക്കുന്നതാണ്. അതുപോലെ മുഖത്തെ കറുത്തപാടുകള്‍ നീക്കി തിളക്കമാര്‍ന്ന ചര്‍മം നല്‍കുന്നതിനും കറ്റാര്‍വാഴ സഹായിക്കുന്നു. ബാക്ടീരിയയെ ചെറുക്കാനുള്ള കഴിവ് കറ്റാര്‍വാഴയ്ക്കുണ്ട്. മികച്ച ഒരു ആന്റി ഏയ്ജിങ് ക്രീം കൂടിയായ കറ്റാര്‍വാഴ ജെല്‍ അതുകൊണ്ടു തന്നെ ചര്‍മ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ചുനില്‍ക്കുന്നു. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ മുഖത്തിന്റെ നിറം വര്‍ധിപ്പിക്കാനും ഈ ജെല്‍ സഹായിക്കുന്നു.
ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലാതാണ് കറ്റാര്‍വാഴ. ചര്‍മത്തിന് ഈര്‍പ്പം നല്‍കുമെന്നതിനാല്‍ ക്രീമുകള്‍ക്ക് പകരം കറ്റാര്‍വാഴയുപയോഗിക്കാം. വേനല്‍ക്കാലത്ത് വെയില്‍ മൂലമുണ്ടാകുന്ന ചെറിയ പൊള്ളലുകള്‍ക്ക് കറ്റാര്‍വാഴയുടെ ജെല്‍ പുരട്ടിയാല്‍ മതിയാകും. ചര്‍മം വരണ്ടുപോകാതിരിക്കാനും ഇത് സഹായിക്കും.
മുഖസൗന്ദര്യത്തിനുള്ള വിവിധ ലേപനങ്ങള്‍, ചര്‍മസൗന്ദര്യം കൂട്ടാനുള്ള സ്‌കിന്‍ ടോണര്‍, സണ്‍സ്‌ക്രീന്‍ ലോഷനുകള്‍, മുടിയുടെ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഉല്‍പന്നങ്ങള്‍ തുടങ്ങിയവയിലെല്ലാം കറ്റാര്‍വാഴയുടെ ജെല്‍ ഉപയോഗിക്കുന്നു.
ഈ ജെല്‍ മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. തുടര്‍ന്ന് ഒന്നോ രണ്ടോ മിനിറ്റ് നന്നായി മസാജ് ചെയ്യാം, അരമണിക്കൂറിനു ശേഷം വെള്ളത്തില്‍ കഴുകിക്കളയാം. മാത്രമല്ല, ഈ ജല്‍ അല്‍പം പനിനീരില്‍ ചേര്‍ത്തു പുരട്ടിയാല്‍ മുഖത്തിനു നല്ല നിറം ലഭിക്കുന്നതാണ്. കണ്ണിന്റെ ചുറ്റുമുള്ള ഭാഗങ്ങള്‍ ഒഴിവാക്കി മുഖത്തും കഴുത്തിലും തേയ്ക്കാം.
ഇതിന്റെ മറ്റു ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്നു കൂടി നോക്കാം
മൗത്ത് വാഷായി കറ്റാര്‍വാഴ ഉപയോഗിക്കാം. രക്തസ്രാവവും മോണവീക്കവും കുറയ്ക്കാനും പല്ലിലെ കറ അകറ്റാനും സഹായിക്കും. നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍, ദഹനക്കേട് എന്നിവയ്‌ക്കെല്ലാം കറ്റാര്‍വാഴ ജ്യൂസ് ഔഷധമാണ്. എന്നാല്‍ ഒരുഗ്ലാസ് വെള്ളത്തില്‍ രണ്ട് സ്പൂണില്‍ കൂടുതല്‍ കറ്റാര്‍വാഴ ജ്യൂസ് ചേര്‍ക്കരുത്. ഉദരവ്രണങ്ങളെ സുഖപ്പെടുത്താനും അസിഡിറ്റി മൂലമുണ്ടാകുന്ന ദഹനക്കേടും അകറ്റുന്നു.
പൊള്ളല്‍ സുഖപ്പെടുത്തുന്നു, സന്ധിവേദന കുറയ്ക്കുന്നു, നിര്‍ജലീകരണം തടയുന്നു. ഇതില്‍ പൊട്ടാസ്യം ഉള്ളതിനാല്‍ ബ്ലഡ് ഫഌയിഡ് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു.
മുടി ബലമുള്ളതാക്കാനും താരന്‍ അകറ്റാനും കറ്റാര്‍വാഴ ജെല്‍ മുടിയിഴകളില്‍ പുരട്ടിയാല്‍ മതിയാകും. പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് ഷാംപു ഉപയോഗിച്ച് കഴുകിക്കളയാം. കറ്റാര്‍വാഴയുടെ ജെല്ലും മുട്ടയുടെ വെള്ളയും ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് മുടി കൊഴിച്ചിലിനെ ചെറുക്കാന്‍ സഹായിക്കും. പ്രകൃതിദത്തമായ നല്ലൊരു കണ്ടീഷണര്‍ കൂടിയാണ് കറ്റാര്‍വാഴ. ഫേസ്മാസ്‌കും ഹെയര്‍ മാസ്‌കുമായും മാത്രമല്ല ചര്‍മത്തിനു പുറത്തെ ചൊറിച്ചിലിനും ഇവ ഉപയോഗിക്കാം.
ത്രഡിങിനും വാക്‌സിങ്ങിനും ശേഷം ആ ഭാഗത്ത് കറ്റാര്‍വാഴ ജെല്‍ ഇടുന്നത് ചൊറിച്ചില്‍ ഒഴിവാക്കും. മുഖത്തുനിന്ന് മേയ്ക്കപ്പ് അകറ്റാന്‍ ജെല്‍ ഇട്ട് പഞ്ഞികൊണ്ട് തുടച്ചാല്‍ മുഖം ക്ലീനാകും. എത്ര സ്ഥലപരിമിതിയിലും ഏതുകാലാവസ്ഥയിലും വീട്ടിനുള്ളില്‍തന്നെ വളര്‍ത്താന്‍ പറ്റുന്നത്ര ഗുണങ്ങളടങ്ങിയ ഒരൗഷധക്കലവറയാണ് കറ്റാര്‍വാഴ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."