HOME
DETAILS
MAL
ഹരിത നേതാക്കളുടെ പരാതിയില്‍ വനിതാ കമ്മിഷന് നടപടി തുടങ്ങി
backup
September 03 2021 | 11:09 AM
തിരുവനന്തപുരം: എം.എസ്.എഫ് നേതാക്കള്‍ക്കെതിരായ ഹരിതയുടെ പരാതിയില്‍ വനിതാ കമ്മിഷന് നടപടി തുടങ്ങി. സെപ്തംബര്‍ ഏഴിന് മലപ്പുറത്തെ സിറ്റിങില്‍ മൊഴി നല്കാനെത്താനാണ് നിര്‍ദ്ദേശം നല്‍കിയത്.
എന്നാല്‍ മലപ്പുറത്ത് ഹാജരാവാനാവില്ലെന്നും കോഴിക്കോട് പങ്കെടുക്കാമെന്നും ഹരിത നേതാക്കള്‍ കമ്മീഷനെ അറിയിച്ചു. വനിതാ കമ്മീഷനില്‍ നല്കിയ പരാതി പിന്‍വലിക്കണമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ഹരിതയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാതെ പരാതി പിന്‍വലിക്കില്ലെന്നാണ് ഹരിതയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."