HOME
DETAILS

പിന്തുടരാതിരിക്കാനുള്ള ഗുജറാത്ത് മാതൃക

  
backup
November 20 2022 | 19:11 PM

%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3

പി. ചിദംബരം


ഡിസംബർ ഒന്ന്, അഞ്ച് തീയതികളിലായി നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ടാവണം പ്രധാനമന്ത്രി നരേന്ദ്രമോദി ഒക്ടോബറിൽ നിരവധി തവണ ഗുജറാത്ത് സന്ദർശിക്കുകയുണ്ടായത്. നവംബറിൽ കഴിഞ്ഞ മാസത്തേക്കാൾ കൂടുതൽ ഗുജറാത്ത് സന്ദർശനം ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം. ഈ സംസ്ഥാനത്തിലെ 33 ജില്ലകളിലെയും വിവിധ വേദികളിലായി പ്രധാനമന്ത്രി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു കമ്മിഷന്റെ അഭീഷ്ടത്തോടെയായതിനാൽ ഗുജറാത്താകമാനം ഓടിനടന്നുള്ള ‘ഉദ്ഘാടന പരിപാടി’കളിലാണ് അദ്ദേഹം.


കണക്കുപുസ്തകത്തിൽ ഇതെല്ലാം ‘ഔദ്യോഗിക’ പരിപാടികളാണെങ്കിലും പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളിൽ ഔദ്യോഗികമായതൊന്നും കാണുന്നില്ലെന്നത് വിസ്മയം എന്നല്ലാതെന്തു പറയാൻ? ഗുജറാത്തിലും ഇന്ത്യയുടെ ഏതു ഭാഗത്തും ഇനി വിദേശ രാജ്യങ്ങളിലാണെങ്കിൽ പോലും അദ്ദേഹം നടത്തുന്ന പ്രഭാഷണങ്ങളിൽ ആവർത്തിക്കുന്ന ആശയം ഒന്നു മാത്രമാണ്: 2014ൽ പുനരുത്ഥാനം നേടിയ ആധുനിക ഇന്ത്യയുടെ ചരിത്രം! ഇത്തരം പ്രസ്താവനകൾ വായനക്കാർക്ക് അസ്വാരസ്യം സൃഷ്ടിക്കുന്നുണ്ടെങ്കിൽ അതിനുത്തരം കണ്ടെത്തേണ്ടതും നമ്മൾ തന്നെയാണ്.


പ്രധാനമന്ത്രിയുടെ അഭിപ്രായത്തിൽ ഇന്ത്യ കണ്ടുപഠിക്കേണ്ടത് ഗുജറാത്തിനെയാണ്. ലോകം മുഴുവൻ ഇന്ത്യയെ മാതൃകയാക്കണം എന്ന പ്രസ്താവന വളരെ വൈകാതെയുണ്ടാവുമെന്ന് പ്രതീക്ഷിക്കാം. മോദിയുടെ വാദത്തിന് വോട്ടുചെയ്യാനെങ്കിലും ഗുജറാത്തിലെ ജനങ്ങൾക്ക് അവസരമുണ്ട്. എന്നാൽ ലോകജനതക്ക് അത്തരമൊരു അവസരമില്ലാത്തത് നിർഭാഗ്യകരം! വളരേ വ്യത്യസ്തമായ പ്രത്യേകതകൾ കാണിക്കുന്ന ഗുജറാത്ത് മാതൃക എന്തെന്ന് ഈ അവസരത്തിലെങ്കിലും പരിശോധിക്കേണ്ടത് അനിവാര്യമാണ്.
കാലങ്ങളായി ഗുജറാത്ത് ഭരണം ബി.ജെ.പിയുടെ കൈയിൽ തന്നെയാണെങ്കിലും 2016 മുതൽ മൂന്നു മുഖ്യമന്ത്രിമാരാണ് ഈ സംസ്ഥാനത്തെ മാറിമാറി ഭരിച്ചത്. ഇതിൽ കൂടുതൽ കാലം മുഖ്യമന്ത്രി കസേരയിൽ ഇരുന്നത് വിജയ് രൂപാനിയാണ്. 2016 മുതൽ 2021 വരെ അധികാരത്തിലിരുന്ന രൂപാനിയേയും സഭയിലെ മറ്റു മന്ത്രിമാരേയും യാതൊരു ഔദ്യോഗിക ചടങ്ങും കൂടാതെ അധികാരത്തിൽ നിന്നു മാറ്റിയത് മായ്ക്കാനാവാത്ത കറ തന്നെയാണ്. ‘ഉയർത്തെണീറ്റ ആധുനിക’ ഗുജറാത്തിന് മാറിമറിയുന്ന (ലാഭം കൊയ്യുന്ന!) മുഖ്യമന്ത്രി പദത്തോടാണ് കൂടുതൽ പ്രിയം. കർണാടക, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾക്കും അങ്ങനെത്തന്നെയാണെന്ന് കരുതേണ്ടിയിരിക്കുന്നു. ഗുജറാത്ത് മോഡലിന്റെ മറ്റൊരു പ്രധാന പ്രത്യേകത ‘ഡബിൾ എഞ്ചിൻ’ സർക്കാരാണിവിടെ നിയന്ത്രണം എന്നുള്ളതാണ്. പ്രധാനമന്ത്രി-മുഖ്യമന്ത്രി എന്നിവരാണ് ഈ ഇരട്ടയന്ത്രങ്ങൾ എന്നു കരുതിയെങ്കിൽ തെറ്റി.


ഗുജറാത്തിന്റെ ഡബിൾ എഞ്ചിനുകൾ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണ്. ഈ രണ്ട് എഞ്ചിനുകളും പ്രവർത്തിക്കാതെ ഗുജറാത്തിൽ യാതൊന്നും നടക്കില്ലെന്നു സാരം. ഇന്ത്യ മുഴുവൻ ഗുജറാത്ത് മോഡൽ പിന്തുടരുന്നതിനാൽ നമുക്കിനി സംസ്ഥാനവും സംസ്ഥാന സർക്കാരുകളൊന്നും വേണ്ട പകരം ഒരൊറ്റ ഇന്ത്യയും ഒരൊറ്റ ഭരണകൂടവും മതി.


ഗുജറാത്ത് മാതൃകയുടെ ഏറ്റവും പ്രധാന പ്രത്യേകത കൂപ്പുകുത്തുന്ന വളർച്ചാ നിരക്കുകളും കുതിച്ചുയരുന്ന ഗുജറാത്തി അഹങ്കാരവുമാണ്. ഈ സംസ്ഥാനത്തിന്റെ കഴിഞ്ഞ നാലുവർഷത്തെ ജി.ഡി.പി പരിശോധിച്ചാൽ ഇതു വ്യക്തമാവും. 2017-18: 10.7%, 2018-19: 8.9%, 2019-20: 7.3%, 2020-21: -1.9% എന്നിങ്ങനെയാണത്. ഇന്ത്യയുടെ ജി.ഡി.പി നിരക്കും 2017-18 മുതൽ താഴോട്ടാണ്. ഇതിന്റെ കാരണം ഗുജറാത്ത് മോഡൽ അന്ധമായി പിൻപറ്റിയതു തന്നെയാണ്. കോവിഡാനന്തരം 2021-22ലെ ഗുജറാത്ത് ജി.ഡി.പിയിൽ വലിയൊരു ഇടിവ് വന്നിട്ടുണ്ടെങ്കിൽ സമാനമായ ഇടിവ് ഇന്ത്യയുടെ ജി.ഡി.പി നിരക്കുകളിലും സംഭവിച്ചിട്ടുണ്ട്. അഥവാ, ഗുജറാത്ത് എന്താണോ ഇന്നലെ ചെയ്തത് അതാണ് ഇന്ത്യ നാളെ ചെയ്യുന്നത്. അടുത്തതായി ഗുജറാത്തിൽ നിന്ന് ഇന്ത്യ സ്വീകരിക്കാനിരിക്കുന്ന ആദർശം 'ക്ഷമാപണവുമില്ല, രാജിയുമില്ല' എന്ന അജൻഡയാണ്.
മോർബി പാലം തകർന്നപ്പോൾ 53 കുട്ടികളടക്കം 135 പേരാണ് കൊല്ലപ്പെട്ടത്. ഈ ദുരന്തത്തിന്റെ പേരിൽ മാധ്യമപ്രവർത്തകരുടെ മുമ്പിൽ വരാനോ അവരുടെ ചോദ്യങ്ങൾ നേരിടാനോ പ്രധാനമന്ത്രി തയാറായിട്ടില്ല. മോർബി ദുരന്തത്തിൽ തദ്ദേശ ഭരണകൂടത്തിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ഒന്നേ കാൽ പുറമുള്ള കരാറിൽ ടെൻഡർ ഏറ്റെടുക്കുന്നതിനു മുമ്പുള്ള യാതൊരു പ്രക്രിയകളും പൂർത്തിയാക്കിയിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. യാതൊരു സുരക്ഷാ ക്രമീകരണങ്ങളും നടത്താതെ പുതിയ പെയിന്റടിച്ച് പൊതുജനങ്ങൾക്ക് പാലം തുറന്നുകൊടുത്തതിന്റെ ഉത്തരവാദിത്തം ആരേറ്റെടുക്കും? ഏതായാലും ഒരു ആദർശമെന്നോണം ക്ഷമാപണത്തിലും രാജിയിലുമൊന്നും ഗുജറാത്തിനു വിശ്വാസമില്ല. ഈ അടുത്തകാലത്തു തന്നെ ഇന്ത്യയും ഈ മഹത് നിലപാട് സ്വീകരിക്കുന്നതു കാണാം.


ഗിർ വനത്തിലെ സിംഹത്തിന്റെ അഹങ്കാരം പോലെ ഗുജറാത്തി അഹങ്കാരത്തെ വർധിപ്പിക്കുന്ന ചില കണക്കുകളുണ്ട്. ഗുജറാത്തിൽ വാഗ്ദാനം ചെയ്ത നിക്ഷേപത്തുകയും അവിടുത്തെ യഥാർഥ നിക്ഷേപത്തുകയും തമ്മിലുള്ള അന്തരം അത്രക്കുണ്ട്. പലപ്പോഴും പകുതിപോലും വാഗ്ദത്ത നിക്ഷേപം ഗുജറാത്തിൽ എത്തിയിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വാഗ്ദാനവും യാഥാർഥ്യവും തമ്മിലുള്ള അന്തരം കൂടുന്തോറും ഗുജറാത്തി അഹങ്കാരവും വർധിക്കുന്നു. സ്ത്രീകളെ എങ്ങനെ പരിഗണിക്കരുത് എന്നതിനുള്ള മാതൃക നമുക്ക് ഗുജറാത്തിൽ കാണാനാവും. ലിംഗാനുപാതം ഇന്ത്യൻ ശരാശരി പ്രകാരം 943 ആൺകുട്ടികൾക്ക് 919 പെൺകുട്ടികളെന്നതാണ്. അതേസമയം തൊഴിൽപങ്കാളിത്ത നിരക്കാവട്ടെ 41 ശതമാനവും സ്ത്രീ തൊഴിൽ പങ്കാളിത്തം 23.4 ശതമാനവുമാണ്. ബാക്കി പെൺകുട്ടികളെവിടെ പോയി. അവർ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ തന്നെ വീടിനു പുറത്ത് പണിയെടുക്കുന്നില്ലെന്നു മനസിലാക്കേണ്ടിയിരിക്കുന്നു. ഗുജറാത്ത് മോഡൽ യുവാക്കൾക്ക് അധിക ജോലിഭാരം നൽകുന്നില്ലെന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ഇരുപതിനും ഇരുപത്തിനാലിനും ഇടയിൽ പ്രായമുള്ള യുവാക്കളിൽ 12.49 ശതമാനമാണ് തൊഴിലില്ലായ്മ. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ വീട്ടിൽ വിശ്രമിക്കട്ടെ എന്നു കരുതിയുള്ള ഗുജറാത്ത് മോഡൽ നയമാവാം. കുട്ടികളെ എങ്ങനെ വളർത്താതിരിക്കാം എന്നുള്ളതിനും ഗുജറാത്തിൽ നിന്ന് നമുക്ക് പാഠങ്ങളുണ്ട്. 31 ശതമാനം കുട്ടികൾ വളർച്ചാ മുരടിപ്പുള്ളവരും 39.7 ശതമാനം തൂക്കക്കുറവുള്ളവരുമാണ്.
ഈ രാജ്യത്തുള്ളവരെല്ലാം ഹിന്ദുക്കളാണ് എന്ന ആർ.എസ്.എസ് വാചകത്തെ അന്വർത്ഥമാക്കുന്നതാണ് ഗുജറാത്ത് മാതൃക. ഗുജറാത്തിലെ 9.67 ശതമാനം മുസ്ലീങ്ങളേയും ഹിന്ദുക്കളായി തന്നെയാണ് ഇവർ പരിഗണിക്കുന്നത്. അതുകൊണ്ടാവുമല്ലോ 1995 മുതൽ, അഞ്ച് വർഷം കൂടുന്തോറും നടക്കുന്ന തെരഞ്ഞെടുപ്പിൽ, 182 സീറ്റുകൾ ഉള്ളതിൽ ഒന്നിൽ പോലും മുസ്ലീം സ്ഥാനാർഥികൾ ഇല്ലാത്തത്. മുകളിൽ പറഞ്ഞ ഈ ഗുജറാത്ത് മാതൃക ഇന്ത്യൻ സംസ്ഥാനങ്ങൾ മാത്രമല്ല, ലോകരാജ്യങ്ങളടക്കം പിന്തുടർന്നാൽ മേൽപ്പറഞ്ഞ വികസനത്തിലേക്ക് എല്ലാവരും എത്തുമെന്നതിൽ യാതൊരു തർക്കവുമില്ല.

(മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ലേഖകൻ ദി ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയത്)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago
No Image

വാണിജ്യ പാചകവാതക വില കൂട്ടി

Economy
  •  a month ago
No Image

ഗസ്സയില്‍ കൊന്നൊടുക്കിയത് നൂറിലേറെ മനുഷ്യരെ, ലബനാനില്‍ 50ഓളം; ഇസ്‌റാഈലിന്റെ നരവേട്ടക്ക് അറുതിയില്ല

International
  •  a month ago
No Image

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

International
  •  a month ago
No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago