സഊദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു
റിയാദ്: സഊദിയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മച്ചിങ്ങൽ ജാഫർ (48) ആണ് മരിച്ചത്. അൽബാഹ ഹഖീഖ് റോഡിൽ വെച്ചാണ് അപകടം നടന്നത്. 20 വർഷത്തോളമായി പ്രവാസിയായിരുന്നു. ഷാമഖ് ആശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്യുകയായിരുന്നു.
കൂടെ ജോലി ചെയ്യുന്നയാളെ വിമാനത്താവളത്തിൽ നിന്ന് കൊണ്ടുവരാനായി പോകവേയായിരുന്നു അപകടം. ജാഫർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ഹഖീഖ് ഗവൺമെൻറ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു പാക്കിസ്ഥാൻ സ്വദേശിയും സഊദി പൗരനും ഹഖീഖ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. 25 വർഷത്തോളമായി പ്രവാസിയായ ജാഫർ തനിമ സാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകനാണ്.
മരണപ്പെട്ട ജാഫറിൻ്റെ ഭാര്യ ഷമീറയും ഇളയ മകൾ അഞ്ച് വയസുകാരി മിൻസ ഫാത്തിമയും കഴിഞ്ഞ മാസം സന്ദർശന വിസയിൽ അൽബാഹയിൽ എത്തിയിട്ടുണ്ട്. മറ്റു മക്കൾ: മുഹ്‌സിൻ ജാഫർ (പ്ലസ് വൺ വിദ്യാർത്ഥി), മിൻഹാജ് (മൗലാന ആശുപത്രി, പെരിന്തൽമണ്ണ).
പിതാവ്: പരേതനായ ഹസൈനാർ, മാതാവ്: ഫാത്തിമ, സഹോദരങ്ങൾ: ഫസലുറഹ്മാൻ, ഫർസാന. മൃതദേഹം ഹഖീഖ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."