പുതുതലമുറ പൂര്‍വികരെ മാതൃകയാക്കുക: മുഈനലി ശിഹാബ് തങ്ങള്‍
മലപ്പുറം: തിന്മപടരുന്ന നവ കാലത്ത് പുതുതലമുറ പൂര്‍വികരെ മാതൃകയാക്കണമെന്ന് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ത്വലബാവിംഗ് സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാന്മാരെ സ്മരിക്കുന്ന ബൃഹത് പദ്ധതിയായ ത്വലബാ 'തിദ്കാര്‍' ജില്ലാ തല ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ശഹീര്‍ അന്‍വരി പുറങ്ങ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ത്വലബാ ജില്ലാ ചെയര്‍മാന്‍ ശാക്കിര്‍ ഫൈസി കാളാട് അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ റഹീം മാസ്റ്റര്‍ ചുഴലി സംഘടന, സംഘാടനം എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ഗ്രൂപ്പ് ഡിസ്‌കഷന് വി.ടി റാഷിദ് ഫൈസി വേങ്ങര നേതൃത്വം നല്‍കി. പി.കെ ലത്തീഫ് ഫൈസി കോണോമ്പാറ, ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം, നൂറുദ്ദീന്‍ യമാനി കിഴിശ്ശേരി, ബാസിത് ഹുദവി ചെമ്പ്ര, ഉവൈസ് പതിയാങ്കര, ആസിഫ് മാരാമുറ്റം, ഫസ്‌ലുറഹ്മാന്‍ ഫൈസി, ഉമ്മര്‍ ഫാറൂഖ് തങ്ങള്‍, റഫീഖ് നെല്ലിക്കുത്ത്, നജീബുള്ള പള്ളിപ്പുറം, മുഈനുദ്ദീന്‍ വളയംകുളം, മുഹമ്മദലി കാവനൂര്‍, ഹാഫിസ് ഇര്‍ഷാദ്, മുഖ്താര്‍ ഫൈസി ചെമ്പ്ര സംസാരിച്ചു. അബ്ദുള്ള മുജ്തബ ആനക്കര സ്വാഗതവും റഹീം പകര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."