കൊവിഡ് മരണസര്‍ട്ടിഫിക്കറ്റിനുള്ള നടപടിക്രമം: കേന്ദ്രത്തിന് വീണ്ടും നോട്ടിസയച്ച് സുപ്രിംകോടതി
ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മരണസര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടിക്രമം ലളിതമാക്കുന്ന മാര്‍ഗരേഖ പുറപ്പെടുവിക്കാനുള്ള മുന്‍ ഉത്തരവില്‍ സുപ്രിംകോടതി വീണ്ടും കേന്ദ്രത്തിന് സമയം നീട്ടി നല്കി. ഈ മാസം 11നകം മാര്‍ഗരേഖ പുറപ്പെടുവിക്കാനും അതുസംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനും ജസ്റ്റിസുമാരായ എം.ആര്.ഷാ, അനിരുദ്ധബോസ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. ഇത് രണ്ടാംതവണയാണ് സമയം നീട്ടി നല്‍കുന്നതെന്ന് കോടതി കേന്ദ്രത്തെ ഓര്‍മിപ്പിച്ചു.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യത്തിലാണ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള മാര്‍ഗരേഖ തയാറാക്കാന്‍ കോടതി നിര്‍ദേശിച്ചത്. ജൂണ്‍ 30നായിരുന്നു ആദ്യ ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്നലെയായിരുന്നു ഉത്തരവ് നടപ്പാക്കാന്‍ അവസാനമായി സുപ്രിംകോടതി നല്കിയ സമയം. എന്നാല്‍ ഒരാഴ്ച കൂടി വേണമെന്ന് ഇന്നലെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത ആവശ്യപ്പെട്ടു.
അതില്‍ അതൃപ്തി അറിയിച്ച ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ട് ഒരുപാട് കാലമായെന്ന് ചൂണ്ടിക്കാട്ടി. ഇങ്ങനെയാണെങ്കില്‍ മാര്‍ഗരേഖ തയാറായി വരുമ്പോഴേക്കു മൂന്നാംതരംഗവും കഴിയുമെന്ന് കോടതി പറഞ്ഞു. മാര്‍ഗരേഖ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഉടന്‍ പൂര്‍ത്തിയാകുമെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. കൂടുതല്‍ സമയം ചോദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ ഹരജിക്കാരനായ അഭിഭാഷകന് ഗൗരവ് ബെന്‍സലും കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."