HOME
DETAILS
MAL
വ്യാജരേഖ ചമക്കല്‍; വര്‍ഷങ്ങളായി മുങ്ങി നടന്ന പ്രതി പിടിയില്‍
backup
August 26 2016 | 22:08 PM
മലപ്പുറം: വാഹന രജിസ്ട്രേഷനുമായി വ്യാജ എന്‍ഒസി നിര്‍മിച്ച കേസില്‍ നിരവധി കാലമായി മുങ്ങിനടന്ന പ്രതിയെ മലപ്പുറം പൊലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഹാജ്യാര്‍പള്ളി കോല്‍മണ്ണ സ്വദേശി കളത്തിങ്ങല്‍ വീട്ടില്‍ മുജീബാ(40)ണു പിടിയിലായത്.
2000ലാണു കേസിനാസ്പദമായ സംഭവം. ഒരു ജീപ്പിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി ചെന്നൈ ആര്.ടി ഓഫിസില്‍ നിന്നും ലഭിച്ചെന്ന മട്ടില്‍ വ്യാജ എന്‍ഒസി നല്‍കിയെന്നാണ് കേസ്. ഇതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ആര്‍ടിഒയുടെ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി ദീര്‍ഘകാലമായി മുങ്ങിനടക്കുകയായിരുന്നു.
മലപ്പുറം എസ്ഐ ബിഎസ് ബിനുവിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ എസ്എ മുഹമ്മദ് ഷാക്കിര്‍, എന്‍എ അബ്ദുള്ള ബാബു, അബ്ദുല്‍ അസീസ്, സിപിഒ ഹബീബ എന്നിവരാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."