HOME
DETAILS
MAL
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ വാഹനം തടഞ്ഞു; ഒരാള്‍ അറസ്റ്റില്‍
backup
November 21 2022 | 05:11 AM
കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ വാഹനം തടഞ്ഞു. ഇന്നലെ രാത്രി എറണാകുളം ഗോശ്രീ പാലത്തിലാണ് സംഭവം. ഇത് തമിഴ്‌നാടല്ലെന്ന് പറഞ്ഞാണ് വാഹനം തടഞ്ഞത്. ഇയാള്‍ അസഭ്യം പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
സംഭവത്തില്‍ ഉടുമ്പന്‍ ചോല സ്വദേശി ടിജോ അറസ്റ്റിലായിട്ടുണ്ട്. ആ സമയത്ത് ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്.
2019 ആഗസ്റ്റ് 30നാണ് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന എസ് .മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് സുപ്രിം കോടതി കൊളീജിയം ശിപാര്‍ശ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."