HOME
DETAILS

ഇനിയും കൂടുതൽ ഇടങ്ങളിൽ സൗഹൃദംകൊണ്ട് വസന്തം തീർക്കാം; മുംബൈയിലെ സ്‌നേഹസംഗമത്തെക്കുറിച്ച് സാദിഖലി തങ്ങൾ

  
backup
November 21 2022 | 05:11 AM

sadiqali-thangal-their-love-meeting-in-mumbai111

 

മുംബൈ: ഇന്ത്യയുടെ വാണിജ്യനഗരിയായ മുംബൈയിൽ വിവിധ വിഭാഗങ്ങളിൽനിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നടത്തിയ സ്‌നേഹ സംഗമം വലിയ തോതിൽ ചർച്ചയായിരിക്കുകയാണ്. കേരളത്തിലും ബംഗളൂരുവിലും ചെന്നൈയിലും ദുബൈയിലും നടന്ന പരിപാടിയുടെ തുടർച്ചയായിട്ടാണ് മുംബൈയിലും പരിപാടി നടത്തിയത്.

മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ കേരളത്തിലെ മുഴുവൻ ജില്ലകളിലും സൗഹൃദ സംഗമങ്ങൾ നടത്തിയിരുന്നു. രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലും ജിസിസി രാജ്യങ്ങളിലും ഇത്തരത്തിൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സാദിഖലി തങ്ങൾ അറിയിച്ചിട്ടുണ്ട്. നാനാത്വത്തിൽ ഏകത്വത്തിലും ഇന്ത്യയുടെ മതേതര സങ്കൽപ്പത്തിലും വിശ്വസിക്കുന്ന ജനങ്ങളുടെ പ്രതിനിധികൾ വൈവിധ്യങ്ങൾക്കിടയിലും ഒന്നിച്ചു നിൽക്കേണ്ടതിന്റെ പ്രസക്തിയാണ് ഈ വേദികളിൽ വിഷയമാകുന്നത്.

മുംബൈയിൽ നടന്ന പരിപാടി ജനിപ്രാതിനിധ്യം കൊണ്ടും പ്രൗഢി കൊണ്ടും ഗംഭീരമായിരുന്നുവെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് മുംബൈയിലെ സ്‌നേഹസംഗമത്തിന്റെ വിശേഷങ്ങൾ സാദിഖലി തങ്ങൾ വിശദീകരിച്ചത്.

തങ്ങളുടെ പോസ്റ്റിന്റെ പൂർണരൂപം:
ഒന്നായിരിക്കാനാണ് ഇന്ത്യയിലെ സാമാന്യ ജനം ആഗ്രഹിക്കുന്നതെന്ന് ഓരോ സൗഹൃദ സദസ്സുകൾ കഴിയുമ്പോഴും കൂടുതൽ ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. മുംബൈയിൽ മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കൊപ്പം ഒന്നിച്ചിരുന്ന് സ്‌നേഹത്തിന്റെ ആശയങ്ങൾ പങ്കുവെക്കുകയായിരുന്നു ഞങ്ങൾ ഇന്നത്തെ പകൽ.
ഇന്ത്യയുടെ വാണിജ്യ തലസ്ഥാനത്ത് പതിവ് തിരക്കുകളിൽ നിന്നും അല്പ സമയം മാറ്റിവെച്ചെത്തിയവർ സംസാരിച്ചതത്രയും സ്‌നേഹത്തെയും സൗഹാർദ്ദത്തെയും കുറിച്ചായിരുന്നു.
മുംബൈയിലെ മുസ്‌ലിം, ഹിന്ദു, ക്രിസ്ത്യൻ, ബുദ്ധ, ജൈന, സിഖ് സമുദായ നേതാക്കളെല്ലാം പങ്കെടുത്ത വേദി വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരായ ചെറുത്തു നിൽപ്പിന് സൗഹൃദങ്ങളെ വീണ്ടെടുക്കണമെന്ന സന്ദേശമാണ് മുന്നോട്ടുവെച്ചത്.
സൗഹൃദസദസ്സുകളിൽ പങ്കുവെക്കപ്പെടുന്ന ആശയങ്ങൾ കേൾക്കാൻ മാത്രമുള്ളതല്ല, മനസ്സുകൊണ്ട് ഉൾക്കൊള്ളാനുള്ളതുമാണ്.
സൗഹൃദം ഊട്ടിയുറപ്പിക്കാൻ മുസ്‌ലിംലീഗ് നടത്തുന്ന ശ്രമങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നാണ് സംഗമത്തിനെത്തിയവരെല്ലാം ആവർത്തിച്ചത്. ഈ വാക്കുകൾ മുസ്‌ലിംലീഗിന്റെ പ്രവർത്തനങ്ങൾക്കുള്ള അഭിനന്ദനമായി മാത്രമല്ല കാണുന്നത്. നല്ല നാളേക്കായി സമൂഹത്തിലെ ഇഴയടുപ്പം കാത്തുസൂക്ഷിക്കുന്നതിന് കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാനുള്ള പ്രോത്സാഹനവുമാണ്.
നമുക്കിനിയും കൂടുതൽ ഇടങ്ങളിൽ സൗഹൃദംകൊണ്ട് വസന്തം തീർക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago