കെ.എസ് ആര് ടി സി സ്കൂട്ടറില്‍ ഇടിച്ചു അധ്യാപിക മരിച്ചു; ജീവന് കവര്‍ന്നത് ബസിന്റെ അമിത വേഗതയും അലക്ഷ്യരീതിയുള്ള ഡ്രൈവിങ്ങും
കായംകുളം: കെ.എസ് ആര് ടി സി. ബസ് സ്കൂട്ടറില്‍ ഇടിച്ചു അധ്യാപിക മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരി ആയിരുന്ന ഓച്ചിറ തെക്ക് കൊച്ചുമുറി സരോജ് ഭവനത്തില്‍ ജയകുമാറിന്റെ ഭാര്യ സുമം എം.എസ്. (51) ആണ് മരിച്ചത്. തട്ടാരമ്പലം റോഡില്‍ തട്ടാവഴി ജംഗ്ഷനില്‍ വെച്ച് രാവിലെ 8.45 ന് ആണ് അപകടം കായംകുളം എസ്.എന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ അധ്യാപികയാണ്.
സ്കൂളിലേക്ക് പോകാന്കായംകുളത്തേക്ക് സ്കൂട്ടറില്‍ വരികയായിരുന്ന സുമത്തിനെ ഇതേ ദിശയില്‍ വന്ന കെഎസ്ആര്‍ടിസി ബസ് മറികടക്കുന്നതിനിടയില്‍ ബസ്സില്‍ സ്കൂട്ടറിന്റെ ഹാന്‍ഡില്‍ തട്ടി മറിഞ്ഞുവീഴുകയും ബസ്സിന്റെ പിന്നിലെ ടയര്‍ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. സുമം ഹെല്‍മറ്റ് ധരിച്ചിരുന്നുവെങ്കിലും ഹെല്‍മറ്റ് പൊട്ടി ചിതറിയാണ് തലയിലൂടെ ബസ് കയറി ഇറങ്ങിയത്. സംഭവസ്ഥലത്ത് തന്നെ സുമം മരണപ്പെട്ടിരുന്നു. അപകടം നടന്നതോടെ കെ.എസ്.ആര്.ടി.സി ഡ്രൈവറും കണ്ടക്ടറും ബസ്സില്‍ നിന്നും ഇറങ്ങിയോടി. സുമത്തിന്റ മൃതദേഹം കായംകുളം ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."