സുധാകരന് വീഴ്ചപറ്റിയെന്ന് സി.പി.എം കമ്മിഷന്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ പ്രചാരണത്തില്‍ മുന്‍മന്ത്രി ജി.സുധാകരന് വീഴ്ച പറ്റിയെന്ന് സി.പി.എം കമ്മിഷന്‍.
പ്രചാരണങ്ങളില്‍ വീഴ്ചയുണ്ടായെന്ന പരാതിയില്‍ അന്വേഷണം നടത്തിയ പാര്‍ട്ടി കമ്മിഷന്‍ സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
മുതിര്‍ന്ന നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സുധാകരന്റെ നടപടികളെ വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച എച്ച്. സലാമിനെതിരേയും വിമര്‍ശനമുണ്ട്.
തെരഞ്ഞെടുപ്പില്‍ സുധാകരന്‍ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അമ്പലപ്പുഴയിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പിന്തുണച്ചില്ല. സാമ്പത്തിക ശേഖരണത്തിലും സഹായിച്ചില്ല. സ്ഥാനാര്‍ഥിക്കെതിരേ നടന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാനും ശ്രമിച്ചില്ല. അതേസമയം, സ്ഥാനാര്‍ഥിയായിരുന്ന എച്ച്. സലാം തെരഞ്ഞെടുപ്പ് പ്രചാരണസമിതിയുമായി സഹകരിച്ചില്ലെന്നും ഒരു വിഭാഗക്കാരനാണെന്ന പ്രചാരണത്തെ മറികടക്കാന്‍ ശ്രമിച്ചില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
അമ്പലപ്പുഴയില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ സുധാകരന്റെ ഭാഗത്തുനിന്ന് നിസഹകരണമുണ്ടായെന്ന പരാമര്‍ശം റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.
റിപ്പോര്‍ട്ട് ഇന്നലെ സെക്രട്ടേറിയറ്റ് ചര്‍ച്ചയ്‌ക്കെടുത്തില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീം, കെ.ജെ തോമസ് എന്നിവരടങ്ങിയ കമ്മിഷന്റെ കണ്ടെത്തലില്‍ തുടര്‍നടപടികള്‍ പാര്‍ട്ടി ചര്‍ച്ചചെയ്തു തീരുമാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."