HOME
DETAILS

എല്ലാ മുസ്ലിം മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തരുതെന്ന് നേതൃത്വത്തോട് മജ്‌ലിസേ ഇത്തിഹാദ് നേതാക്കൾ; പിന്നാലെ അഹമ്മദാബാദിൽ സ്ഥാനാർഥിയെ പിൻവലിച്ചു

  
backup
November 21 2022 | 07:11 AM

aimim-local-leaders-against-contesting-all-muslim-dominated-seats-in-gujarat111

 

അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലെല്ലാം സ്ഥാനാർഥികളെ നിർത്തരുതെന്ന് മജ്‌ലിസേ ഇത്തിഹാദുൽ മുസ്ലിമീന്റെ നേതാക്കൾ. ഒരുവിഭാഗം മജ്‌ലിസ് നേതാക്കൾ ഇക്കാര്യം പാർട്ടി അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി ഉൾപ്പെടെയുള്ളവരോട് ആവശ്യപ്പെട്ടു.

എല്ലാ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലും പാർട്ടി ശക്തമല്ല. ചിലസ്ഥലങ്ങളിൽ മാത്രമാണ് സ്വാധീനമുള്ളത്. അവിടെ മാത്രം മത്സരിക്കുന്നതാവും നല്ലത്. പരാജയപ്പെടുമെന്ന് സാധ്യതയുള്ള മണ്ഡലങ്ങളിൽ മത്സരിക്കരുത്- നേതാക്കൾ അഭ്യർഥിച്ചു. ഗുജറാത്തിലെ പ്രധാന മജ്‌ലിസ് നേതാവും ഗോധ്ര കൗൺസിലറുമായ ഫൈസൽ സുജേല ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയക്കുകയും ചെയ്തു.

വിജയ സാധ്യത കുറഞ്ഞ ഗോധ്രയിൽ സ്ഥാനാർഥികളെ നിർത്തുന്നത് ബി.ജെ.പിയെ പോലുള്ള കക്ഷികളെ സഹായിക്കലാവും. സ്ഥാനാർഥികളെ നിർത്തുന്നതിനപ്പുറം 2027ലെ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പവർത്തനമാകണം പാർട്ടി ചെയ്യേണ്ടത്. ഈ അപേക്ഷ അനുസരിച്ചില്ലെങ്കിൽ പാർട്ടി ഗോധ്രയിൽ പിളരുമെന്ന് ഞാൻ ഭ യക്കുന്നു- ഫൈസൽ ചൂണ്ടിക്കാട്ടി.

കച്ചിലെ മാണ്ഡ്വിയിൽ സ്ഥാനാർഥിയെ നിർത്തിയാൽ പാർട്ടിയിൽ നിന്ന് രാജിവയ്ക്കുമെന്ന് മജിലിസ് നേതാവ് മുഹ്‌സിൻ ഹിൻഗോർജ മുന്നറിയിപ്പ് നൽകിയതായുള്ള കത്ത് മസൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇത്തരം ആവശ്യങ്ങൾ എല്ലാ കാലത്തും പാർട്ടിയിൽ ഉണ്ടാവാറുണ്ടെന്നാണ് എ.എ.പി സംസ്ഥാന വക്താവ് ഡീനിഷ് ഖുറേശി പ്രതികരിച്ചത്.

അതേസമയം, പാർട്ടിയുടെ സാന്നിധ്യം എതിർ പാർട്ടിക്കാർക്ക് സഹായകരമാകുമെന്ന അഭിപ്രായങ്ങൾക്കിടെ അഹമ്മദാബാദിൽ മജ്‌ലിസ് സ്ഥാനാർഥിയെ പിൻവലിച്ചു. കോൺഗ്രസിന്റെ ഹിമ്മത് സിങ്ങിന് വിജയസാധ്യതയുള്ള ഇവിടെ ഷാനവാസ് പത്താനെയായിരുന്നു മജ്‌ലിസ് നിർത്തിയത്.

രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഡിസംബർ ഒന്നിനും അഞ്ചിനും നടക്കും. ഇതിനകം 24 മണ്ഡലങ്ങളിലാണ് മജ്‌ലിസ് സ്ഥാനാർഥികളെ നിർത്തുന്നത്.


AIMIM local leaders against contesting all Muslim-dominated seats in Gujarat



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയുടെ പ്രസവവും കുഞ്ഞിന്റെ പൊക്കിള്‍ കൊടി മുറിക്കുന്നതും ചിത്രീകരിച്ച് ചാനലില്‍; തമിഴ് യുട്യൂബര്‍ നിയമക്കുരുക്കില്‍

National
  •  2 months ago
No Image

സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും; മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി

Kerala
  •  2 months ago
No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; മുന്നറിയിപ്പ് സൈറണ്‍, തെല്‍ അവീവില്‍ അടിയന്തരാവസ്ഥ

International
  •  2 months ago
No Image

കോണ്‍ഗ്രസിന് പുതിയ തലവേദനയായി ഷാനിബ്; പാലക്കാട് സ്വതന്ത്രനായി മത്സരിക്കും

Kerala
  •  2 months ago
No Image

മുംബൈ ഭീകരാക്രമണം: തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറും 

International
  •  2 months ago
No Image

യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കളക്ടര്‍, നവീനുമായി ഉണ്ടായിരുന്നത് നല്ലബന്ധം

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലിസിന് കൈമാറി

Kerala
  •  2 months ago
No Image

' നിങ്ങളില്‍ ഞങ്ങള്‍ ഭഗത് സിങ്ങിനെ കാണുന്നു'അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം 

National
  •  2 months ago
No Image

യു.പിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു മരണം

National
  •  2 months ago
No Image

ഇറാനെതിരെ ശക്തമായ ആക്രമണത്തിന് ഇസ്‌റാഈല്‍ കോപ്പു കൂട്ടുന്നു - റിപ്പോര്‍ട്ട് 

International
  •  2 months ago