യുഎഇയില്‍ റോഡ് വൃത്തിയാക്കാനും ഡ്രൈവറില്ലാ വാഹനം
ദുബൈ: ദുബൈയില്‍ റോഡുകള്‍ വൃത്തിയാക്കാനും ഡ്രൈവറില്ലാ വാഹനങ്ങള്‍. തുടക്കഘട്ടമെന്ന നിലയില്‍ ദുബൈ മുനിസിപ്പാലിറ്റിയിലെ സൈക്കിള്‍ ട്രാക്കുകളാണ് ഡ്രൈവറില്ലാ വാഹനങ്ങള്‍ വൃത്തിയാക്കുന്നത്. ബീച്ചുകളിലെ സൈക്കിള്‍ ട്രാക്കുകളിലെ മണലും പൊടിപടലങ്ങളും മറ്റു മാലിന്യങ്ങളും ഇനി ഡ്രൈവര്‍രഹിത വാഹനങ്ങള്‍ കാര്യക്ഷമമായി വൃത്തിയാക്കും. അതേസമയം ബീച്ചുകള്‍ അടക്കമുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ശുചിത്വം ഉറപ്പാക്കാന്‍ ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. തുടക്കഘട്ടമെന്ന നിലയില്‍ ജുമൈറ, ഉംസുഖീം ബീച്ചുകളിലാണ് ഡ്രൈവറില്ലാവാഹനം ശുചീകരണം നടത്തുക.
വൈദ്യുത വാഹനമായതിനാല്‍ പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ എട്ടുമണിക്കൂര്‍വരെ തുടര്‍ച്ചയായി വാഹനം പ്രവര്‍ത്തിപ്പിക്കാം. 40 മണിക്കൂറാണ് പരമാവധി വേഗം. ബീച്ചുകളുടെ ശുചീകരണത്തിന് 12 സൂപ്പര്‍വൈസര്‍മാര്‍ അടക്കം 84 ജീവനക്കാരെ അടുത്തിടെ ദുബൈ മുനിസിപ്പാലിറ്റി നിയോഗിച്ചിരുന്നു.
Content Highlights:Driverless vehicles to clean roads
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."