ബാഗിലും ഷൂസിലും 'പുഞ്ചിരിച്ച് ' എം.എ യൂസഫലി
കൊടുങ്ങല്ലൂര്‍(തൃശൂര്‍): കച്ചവട സാധനങ്ങള്‍ കൊണ്ട് പ്രമുഖ വ്യവസായി എം.എ.യൂസഫലിയെ ചിത്രീകരിച്ച് ഡാവിഞ്ചി സുരേഷ്. കൊടുങ്ങല്ലൂരിലെ സെന്‍ട്രോ മാളിലാണ് പ്രവാസി വ്യവസായി എം.എ.യൂസഫലിയുടെ മുഖചിത്രം തീര്‍ത്തത്. മാളിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച വിവിധ സാധനങ്ങള്‍ ഉപയോഗിച്ചാണ് കലാകാരനായ ഡാവിഞ്ചി സുരേഷ് യൂസഫലിയുടെ മുഖചിത്രം തീര്‍ത്തത്. തറയില്‍ നിന്ന് പന്ത്രണ്ടടി ഉയരവും 25 അടി നീളത്തിലും ആണ് ത്രിമാന ആകൃതിയില്‍ ചിത്രമൊരുക്കിയത്.
തുണികള്‍, സ്റ്റേഷനറി സാധനങ്ങള്‍, ബാഗ്, ചെരുപ്പ്, അലങ്കാരവസ്തുക്കള്‍ തുടങ്ങി നിരവധി സാധനങ്ങളാണ് ചിത്രത്തിനായി ഉപയോഗിച്ചത്. ഒറ്റനോട്ടത്തില്‍ കുറേ സാധനങ്ങള്‍ അടുക്കിവച്ചപോലെ തോന്നുമെങ്കിലും, ഒരു കോണില്‍ നിന്ന് നോക്കുമ്പോഴാണ് ചിത്രത്തിലൊളിച്ച യൂസഫലിയെ തിരിച്ചറിയുക. സുരേഷിന്റെ 100 മീഡിയങ്ങള്‍ എന്ന പരമ്പരയിലെ എഴുപതിനാലാമത്തെ സൃഷ്ടിയാണിത്. ഏകദേശം ഒരു രാത്രി മുഴുവനെടുത്താണ് സുരേഷ് യൂസഫലിയെ ചിത്രീകരിച്ചത്. 10 വരെ മാളിലെ ഉപഭോക്താക്കള്‍ക്ക് കാണാനായി ചിത്രം നിലനിര്‍ത്തുമെന്ന് മാള്‍ ഉടമ ബഷീര്‍ ഞാറക്കാട്ടില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."