കര്‍ഷക സമരം മൂന്നാംഘട്ടത്തിലേക്ക് ; ഉത്തര്‍പ്രദേശില്‍ നാളെ കിസാന്‍ മഹാപഞ്ചായത്ത്
മുസാഫര്‍ നഗര്‍: കര്‍ഷക നിയമത്തിനെതിരേ മൂന്നാംഘട്ട പ്രക്ഷോഭത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍. ഉത്തരേന്ത്യയില്‍ കൊവിഡ് ഭീഷണി കുറഞ്ഞ പശ്ചാലത്തിലാണ് വീണ്ടും സമരം സജീവമാക്കുന്നത്.
ഇതിന്റെ ഭാഗമായി നാളെ ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ കിസാന്‍ മഹാപഞ്ചായത്ത് നടക്കും.
ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങവെ കര്‍ഷക സമരം വ്യാപിപ്പിക്കുന്നത് ബി.ജെ.പിക്ക് തലവേദനയാകും. അടുത്തമാസം നടക്കുന്ന തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് നിര്‍ണായകമാണ്.
ഇതിന്റെ ഭാഗമായി ബി.ജെ.പിക്കെതിരേ മിഷന്‍ ഉത്തര്‍പ്രദേശ് എന്ന പേരില്‍ കര്‍ഷകര്‍ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.
ഇതിന്റെ ഭാഗമാണ് ഉത്തര്‍പ്രദേശില്‍ തന്നെ കിസാന്‍ മഹാപഞ്ചായത്ത് സംഘടിപ്പിക്കാനുള്ള തീരുമാനം.
മുസാഫര്‍ നഗറിലെ സര്‍ക്കാര്‍ കോളജ് വളപ്പിലാണ് സമരത്തിനു വേദി നിശ്ചയിച്ചതെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ പറഞ്ഞു. പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
മഹാപഞ്ചായത്തിന്റെ പശ്ചാത്തലത്തില്‍ മുസാഫര്‍ നഗര്‍ ജില്ലയില്‍ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. പഞ്ചാബില്‍നിന്ന് കൂടുതല്‍ കര്‍ഷകര്‍ ഉത്തര്‍പ്രദേശിലെ മഹാപഞ്ചായത്തില്‍ പങ്കെടുക്കാനെത്തും. 100 മുതല്‍ 200 വാഹനങ്ങളിലായി കര്‍ഷകര്‍ ഇന്ന് ഉത്തര്‍പ്രദേശിലേക്ക് പുറപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."