സെക്രട്ടറിയേറ്റിലേക്ക് യൂത്ത് ലീഗ് 'സേവ് കേരള മാര്‍ച്ച്' കാല്‍ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കും
കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിനെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ജനുവരി 18ന് കാല്‍ലക്ഷം പ്രവര്‍ത്തകരെ അണിനിരത്തി സെക്രട്ടറിയേറ്റിലേക്ക് സേവ് കേരള മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.
മാര്‍ച്ചിന് മുന്നോടിയായി സര്‍ക്കാറിന്റെ ജനവിരുദ്ധനയങ്ങള്‍ വിശദീകരിക്കാന്‍ ജനുവരി ആദ്യവാരം നിയോജകമണ്ഡലം തലത്തില്‍ വാഹനപ്രചാരണ ജാഥ സംഘടിപ്പിക്കും.യൂത്ത് ലീഗിന്റെ പ്രഥമ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നിട്ട് 2023 ജനുവരി ഒന്നിന് 50 വര്‍ഷം പൂര്‍ത്തിയാകുന്നതിനാല്‍ അടുത്ത ഒരു വര്‍ഷം സംഘടനയുടെ ഗോള്‍ഡന്‍ ജൂബിലി വര്‍ഷമായി വിവിധ പരിപാടികള്‍ നടത്താന്‍ വൈത്തിരിയില്‍ സമാപിച്ച സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് തീരുമാനിച്ചതായും ഫിറോസ് അറിയിച്ചു.
ജനുവരി രണ്ടിന് കോഴിക്കോട് കടപ്പുറത്ത് 50 പതാകകള്‍ ഉയര്‍ത്തി ഗോള്‍ഡന്‍ ജൂബിലി പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യുവോത്സവം, യൂത്ത് ടെസ്റ്റ് എന്നിവയും സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."