രാജ്യാന്തര വേദിയില്‍ ഇനി റിന്‍ഷിദക്കു ഹോക്കി കളിക്കാം; സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത് യൂത്ത് ലീഗ്
മലപ്പുറം: രാജ്യാന്തര ഹോക്കി മല്‍സരത്തിലേക്ക് പറക്കും മുമ്പെ റിന്‍ഷിദക്കു മധുരസമ്മാനവുമായി മുസ്‌ലിം യൂത്ത്‌ലീഗ്. പുഴക്കാട്ടിരി കടുങ്ങപ്പുരം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ റിന്‍ഷിദക്കു തുടര്‍ന്നുള്ള എല്ലാ ചെലവുകളും വഹിക്കാമെന്നാണ് പുഴക്കാട്ടിരി പഞ്ചായത്ത് യൂത്ത്‌ലീഗിന്റെ വാഗ്ദാനം. സാമ്പത്തിക ബുദ്ധിമുട്ട് തടസമാകാതെ തുടര്‍ മല്‍സരത്തിനും പരിശീലനത്തിനുമായി സ്‌പോണ്‍സര്‍ഷിപ്പാണ് സംഘടന ഏറ്റെടുത്തത്. കെ.എം.സി.സി പ്രവര്‍ത്തകരുടെ സഹായത്തോടെയാണിത്.
രാജ്യന്തര ഇന്‍ഡോര്‍ ഹോക്കി ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലെ അംഗമായ റിന്‍ഷിദക്കുള്ള ആദ്യഘട്ട സഹായ തുകയായ 50,000 നാളെ വൈകിട്ട് 7.30ന് പുഴക്കാട്ടീരി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കൈമാറുമെന്നു ഭാരവാഹികള്‍ പറഞ്ഞു.
എംഎല്‍എമാരായ മഞ്ഞളാംകുഴി അലി, ടി.എ അഹമ്മദ്കബീര്‍, യുത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ പുഴക്കാട്ടിരി പഞ്ചായത്ത് യുത്ത് ലീഗ് ഭാരവാഹികളായ ഷാഹുല്‍ ഹമീദ്, ഹംസത്തലി ചെനങ്കര, നിയാസ് കുരിക്കള്‍, റഫീഖ് താഴത്താത്ര, സൈനുദ്ധീന്‍ രാമപ്പുരം, അനീസ്, നൗഫല്‍ പാലക്കാപ്പറമ്പ്, റഷീദ് പാതിരമണ്ണ, ഹാഷിഫ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."