യോഗ്യതയില്ല; കേരള താൽക്കാലിക വി.സിക്കെതിരേയും പരാതി
തിരുവനന്തപുരം • ആരോഗ്യ സർവകലാശാല വി.സിക്കെതിരേ വീണ്ടും പരാതി.
മതിയായ യോഗ്യതയില്ലാതെയാണ് നിയമിച്ചതെന്നാണ് കേരള സർവകലാശാലയുടെ കൂടി താൽക്കാലിക ചുമതല വഹിക്കുന്ന ഡോ. മോഹനൻ കുന്നുമ്മലിനെതിരേ പുതിയ പരാതി.
ഗവർണർക്കും ആരോഗ്യ സർവകലാശാലയ്ക്കും തൃശൂർ ആസ്ഥാനമായുള്ള കൺസൾട്ടന്റ് സൈക്യാട്രിസ്റ്റും മുൻ മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറുമായ ഡോ. പ്രവീൺലാൽ കുറ്റിച്ചിറയാണ് പരാതി നൽകിയത്.
അലിഗഡ് മുസ്‌ലിം സർവകലാശാലയിൽ ഡി.സി.എച്ച് കോഴ്‌സ് ചെയ്തതിനാൽ മോഹനന് കേരള സർവകലാശാല നൽകിയ എം.ഡി (റേഡിയോളജി) ബിരുദാനന്തര ബിരുദം നിയമവിരുദ്ധമാണെന്നാണ് പ്രവീണിന്റെ ആരോപണം.
നേരത്തെ ആരോഗ്യ സർവകലാശാല വി.സിയായി നിയമിക്കുന്നതിന് മുമ്പ് ആവശ്യമായ യോഗ്യതകൾ മോഹനില്ലെന്ന് ആരോപിച്ച് പ്രവീൺലാൽ ഗവർണറെ സമീപിച്ചിരുന്നു. അടുത്തിടെ കേരള സർവകലാശാല വി.സിയുടെ അധിക ചുമതല നൽകിയപ്പോഴും പ്രവീൺലാൽ വീണ്ടും ഗവർണറെ സമീപിച്ചു.
എന്നാൽ അദ്ദേഹത്തിന് ഇതുവരെ ഒരു പ്രതികരണവും രാജ്ഭവനിൽ നിന്നും ലഭിച്ചിട്ടില്ല. 2019ലാണ് മോഹനനെ ആരോഗ്യ സർവകലാശാല വി.സിയായി നിയമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."