ഈ ടാറ്റ കാറിന് കേരളത്തില്‍ വന്‍ സ്വീകാര്യത;ഏറ്റവും കൂടുതല്‍ വിറ്റ്‌പോയത് കേരളത്തില്‍
ഇന്ത്യന്‍ വിപണിയില്‍ ഒരു പരിചയപ്പെടുത്തലിന്റേയും ആവശ്യമില്ലാത്ത വാഹന നിര്‍മ്മാതാക്കളാണ് ടാറ്റ മോട്ടോഴ്‌സ്. എല്ലാ വാഹന സെഗ്മെന്റുകളിലും മികച്ച വാഹനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്ന കമ്പനിയുടെ ഒരു മോഡലിന് കേരളത്തില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ടാറ്റയുടെ കുഞ്ഞന്‍ കാറായ ടിയാഗോ ഇ.വിയാണ് രാജ്യത്തില്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍ വിറ്റഴിക്കപ്പെട്ടത്. വാഹനത്തിന്റെ മൊത്തം വില്‍പ്പനയുടെ 13 ശതമാനവും കേരളത്തിലാണ് നടന്നിരിക്കുന്നത്.
കോട്ടയം, പെരിന്തല്‍മണ്ണ, പത്തനംതിട്ട, പാലക്കാട്, ചേര്‍ത്തല, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ തുടങ്ങിയ നഗരങ്ങളിലാണ് ടിയാഗോ ഇവി കൂടുതലും വിറ്റഴിക്കപ്പെട്ടിരിക്കുന്നത് എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.കുറഞ്ഞ വിലയും മികച്ച ഫീച്ചറുകളുമാണ് വാഹനത്തെ കേരളത്തിലെ വലിയൊരുകൂട്ടം ജനങ്ങളുടെ റൈഡിങ് ഓപ്ഷനാക്കി മാറ്റിയിരിക്കുന്നത്. വാഹനത്തെ സംബന്ധിച്ച മറ്റൊരു പ്രസക്തമായ കാര്യം തിയാഗോ ഇവി സ്വന്തമാക്കിയിരിക്കുന്നവരില്‍ 24 ശതമാനവും സ്ത്രീകളാണെന്നതാണ്.കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ടാറ്റ പുറത്തിറക്കിയ ഈ ചെലവ് കുറഞ്ഞ ഫോര്‍ ഡോര്‍ ഇലക്ട്രിക് കാര്‍ ഇതിനകം തന്നെ പതിനായിരക്കണക്കിന് യൂണിറ്റുകളാണ് നിരത്തിലെത്തിച്ചിരിക്കുന്നത്.
ണം എന്നിവയും വില്‍പ്പനയുടെ വേഗം വര്‍ധിപ്പിക്കുന്ന കാര്യമാണ്. വിവിധ വേരിയന്റുകളായി 8.69 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം രൂപ വരെയാണ് ടിയാഗോ ഇവിയുടെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്.IP67 റേറ്റഡായ 19.2 kWh, 24 kWh എന്നിങ്ങനെ രണ്ടു ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് തിയാഗോ മാര്‍ക്കറ്റിലേക്കെത്തുന്നത്.ഇതില്‍ 19.2 kWh ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ റേഞ്ചും വലിയ ബാറ്ററി ഉപയോഗിക്കുന്ന പതിപ്പിന് 315 കിലോമീറ്റര്‍ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്.
പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും ഓട്ടോ ഫോള്‍ഡിംഗ് ഒആര്‍വിഎമ്മുകള്‍, ഓട്ടോ ഹെഡ്‌ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, സ്റ്റാന്‍ഡേര്‍ഡ് ടെലിമാറ്റിക്‌സ്, 45 കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയവയാണ് കാറിന്റെ പ്രധാനപ്പെട്ട ഫീച്ചറുകള്‍.
Content Highlights:tata tiago ev sales increased in kerala
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."