HOME
DETAILS
MAL
കമ്മീഷന്‍ പൂര്‍ണമായി നല്‍കുന്നില്ല; റേഷന്‍ വ്യാപാരികളും സമരത്തിലേക്ക്, ശനിയാഴ്ച മുതല്‍ റേഷന്‍ കടകള്‍ അടച്ചിടും
backup
November 22 2022 | 04:11 AM
തിരുവനന്തപുരം: ശനിയാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടും. സര്‍ക്കാര്‍ റേഷന്‍ കമ്മീഷന്‍ പൂര്‍ണ്ണമായി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം.
കഴിഞ്ഞ മാസത്തെ കമ്മീഷന്‍ തുക 49 ശതമാനം മാത്രമേ ഇപ്പോള്‍ നല്‍കാനാവൂ എന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. കുടിശ്ശിക എന്ന് നല്‍കുമെന്ന് ഉത്തരവില്‍ ഇല്ല. ഈ സാഹചര്യത്തിലാണ് AKRDDA,KSRRDA,KRUF(CITU),KRUF(AITUC) എന്നീ സംഘടന നേതാക്കള്‍ അടിയന്തര യോഗം ചേര്‍ന്ന് കടയടപ്പ് സമരം തുടങ്ങാന്‍ തീരുമാനിച്ചത്. ഇടത് അനുകൂല സംഘടനകളും സമരരംഗത്തുണ്ട്.
നാളെ സമര നോട്ടിസ് സര്‍ക്കാറിന് നല്‍കുമെന്ന് വ്യാപാരി സംഘടനകള്‍ അറിയിച്ചു. പൊതുവിപണയില്‍ വിലക്കയറ്റം രൂക്ഷമായി തുടരുന്നതിനിടെയാണ് റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക് കടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."