തന്റെയൊപ്പം ഫോട്ടോയെടുത്തെന്ന കാരണത്താല്‍ ആരെയും സംരക്ഷിക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: തന്റെയൊപ്പം ഫോട്ടോയെടുത്തെന്ന കാരണത്താല്‍ ഒരാള്‍ക്കും സംരക്ഷണം ലഭിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുട്ടില്‍ മരം മുറിക്കേസില്‍ ആരോപണ വിധേയനായ മാധ്യമപ്രവര്‍ത്തകനെ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിഷ്പക്ഷമായ അന്വേഷണമാണ് മരംമുറിക്കേസില്‍ നടക്കുന്നത്. എന്റെ കൂടെ ഫോട്ടോ എടുത്തു എന്ന കാരണത്താല്‍ കുറ്റം ചെയ്തയാള്‍ക്ക് അന്വേഷണത്തില്‍ ഇളവുലഭിക്കില്ല.
അയാള്‍ ആ ദിവസം വീട്ടില്‍ വന്നിരുന്നെന്നും ഒരുകൂട്ടര്‍ അവിടെ ഫോട്ടോയെടുക്കുന്നുണ്ടായിരുന്നുവെന്നും അപ്പോള്‍ അയാള്‍ക്കും ഒരു ഫോട്ടോ വേണമെന്ന് പറഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മരംമുറിക്കേസില്‍ പ്രതികളുമായി ഗൂഢാലോചന നടത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നായിരുന്നു മാധ്യമപ്രവര്‍ത്തകനായ ദീപക ധര്‍മടത്തിനെതിരേ ഉയര്‍ന്ന ആരോപണം. മുഖ്യമന്ത്രിയോടൊപ്പമുള്ള ദീപകിന്റെ പടം പുറത്തുവന്നത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."