HOME
DETAILS
MAL
എല്‍-ക്ലാസിക്കോയില്‍ റയലിന് ജയം
backup
October 28 2023 | 16:10 PM
ബാഴ്‌സലോണ: എല്‍-ക്ലാസിക്കോയില്‍ ബാഴ്‌സയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് റയല്‍, ലാലിഗ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. കളിയുടെ അവസാന നിമിഷം ജൂഡ് ബെല്ലിങ്ഹാം നേടിയ ഗോളിലാണ് മത്സരവും മൂന്ന് പോയിന്റും റയല്‍ സ്വന്തമാക്കിയത്. മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ ജര്‍മ്മന്‍ താരം ഗുണ്ടോഗന്‍ നേടിയ ഗോളില്‍ ബാഴ്‌സ മുന്നിലെത്തിയിരുന്നു.
തുടര്‍ന്ന് 68ാം മിനിറ്റില്‍ ബെല്ലിങ്ഹാമിന്റെ ഗോളിലായിരുന്നു റയല്‍ ബാഴ്‌സക്ക് ഒപ്പമെത്തിയത്. മത്സരത്തില്‍ രണ്ട് ഗോള്‍ സ്വന്തമാക്കിയതോടെ ലാലിഗയില്‍ ബെല്ലിങ്ഹാമാണ് നിലവിലെ ടോപ്പ് സ്‌കോറര്‍. മത്സരത്തില്‍ പരാജയപ്പെട്ട ബാഴ്‌സ നിലവില്‍ ലാലിഗ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.
Content Highlights:Real Madrid beat barcelona in el classico
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."