കൈയ്യില്‍ വാച്ച്‌പോലെ ധരിക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍; കോണ്‍സെപ്റ്റുമായി മോട്ടറോള
സ്മാര്‍ട്ട്‌ഫോണുകളില്‍ കാര്യമായ പല പരീക്ഷണങ്ങളും നടക്കുന്ന കാലമാണിത്. ടച്ച്‌ഫോണ്‍ സാങ്കേതിക വിദ്യ അവതരിപ്പിക്കപ്പെട്ട ശേഷം എടുത്തുപറയക്കത്തവണ്ണം കാര്യമായ മാറ്റങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലാത്ത മൊബൈല്‍ മേഖലയിലേക്ക് വ്യത്യസ്ഥമായ ഒരു കണ്‍സെപ്റ്റുമായി മോട്ടറോള എത്തുകയാണ്. അഡാപ്റ്റീവ് കണ്‍സെപ്റ്റ് ഡിസ്‌പ്ലേ എന്നറിയപ്പെടുന്ന ഈ സാങ്കേതികവിദ്യ നിലവില്‍ വന്നാല്‍ ഫോണുകള്‍ സ്മാര്‍ട്ട് വാച്ചുകള്‍ പോലെ എളുപ്പത്തില്‍ കയ്യില്‍ ധരിക്കാന്‍ സാധിക്കും.
ഫോള്‍ഡബിള്‍ ഫോണ്‍,ഫഌപ്പ് ഫോണ്‍ തുടങ്ങിയ സാങ്കേതിക വിദ്യകളില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ് ഈ കണ്‍സപ്റ്റ്. ഡിസ്‌പ്ലേയെ ഒന്നിലധികം വിധത്തില്‍ ഉപയോഗിക്കാന്‍ പ്രസ്തുത കണ്‍സെപ്റ്റ് ഉപഭോക്താക്കള്‍ക്ക് സ്വാതന്ത്രം നല്‍കുന്നുണ്ട്. മോട്ടറോള പുറത്ത് വിട്ടിരിക്കുന്ന കണ്‍സെപ്റ്റ് ഫോണിന്റെ വീഡിയോയില്‍ ഫോണിന് ഫുള്‍ എച്ച്ഡി+ പി.ഒ.എല്‍.ഇ.ഡി അഡാപ്റ്റീവ് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്.6.9 ഇഞ്ച് മുതല്‍ 4.6 ഇഞ്ച് വരെ സ്‌ക്രീന്‍ സൈസ് ആയിരിക്കും ഈ ഡിസ്‌പ്ലെയ്ക്കുള്ളത്.
Content Highlights:Motorola Flexible Phone Concept
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."