HOME
DETAILS

അമേരിക്കയുടെ ഇസ്റാഇൗൽ നീതി

  
backup
October 28 2023 | 17:10 PM

american-israeli-justice

ഡോ.സനന്ദ് സദാനന്ദൻ

ലോകത്തിലെ എല്ലാ മനുഷ്യർക്കും ഒരേ നീതിയും അവകാശങ്ങളും എന്നത് മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനം വഴി 1948 ഡിസംബർ 10ന് ലോകം അംഗീകരിച്ചിട്ടുള്ളതാണ്. എന്നാൽ മനുഷ്യാവകാശ ലംഘനങ്ങളെ നിർണയിക്കുന്നതിലുള്ള അമേരിക്കയുടെ ഇരട്ട നിലപാട് ആംനെസ്റ്റ് ഇന്റർനാഷനൽ അടക്കം നിരവധി മനുഷ്യാവകാശ സംഘടനകൾ എടുത്തുപറഞ്ഞിട്ടുള്ളതാണ്. സുദാനിലെയും മ്യാന്മറിലെയും എത്യോപ്യയിലെയും സോമാലിയയിലേയും ജനങ്ങൾ അവിടെ വിഷയമേ അല്ല. ഇതേ നിലപാട് തന്നെയാണ് യുദ്ധങ്ങളുടെയും മറ്റു സംഘർഷങ്ങളുടെയും ശരിതെറ്റുകൾ നിർണയിക്കുമ്പോൾ അമേരിക്ക പുലർത്തിപ്പോരുന്നത്.

കഴിഞ്ഞ വർഷം നടന്ന റഷ്യയുടെ ഉക്രൈൻ അധിനിവേശത്തെ ശക്തമായി എതിർത്ത രാജ്യമായിരുന്നു അമേരിക്ക. ആയുധങ്ങളും അർഥവും എല്ലാവിധ പിന്തുണകളും നൽകി ഉക്രൈൻ്റെ കൂടെ നിന്നു. സ്വന്തം മണ്ണിനെ സംരക്ഷിക്കാൻ പോരാടുന്ന ഉക്രൈനികൾ ധീരന്മാരായി പ്രഖ്യാപിക്കപ്പെട്ടു. ഉക്രൈൻ പ്രസിഡൻ്റ് സെലൻസ്‌കി അധിനിവേശത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ യുഗപുരുഷനായി വാഴ്ത്തപ്പെട്ടു.
ഇപ്പോൾ ഗസ്സയിൽ നടക്കുന്ന കൊലകൾക്ക് നേതൃത്വം നൽകുന്നത് ഇസ്റാഇൗലാണെങ്കിൽ പിന്താങ്ങുന്നത് അമേരിക്കയാണ്.

വൻതോതിലുള്ള ആയുധ കൈമാറ്റം വഴിയും തീരത്ത് നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ യുദ്ധക്കപ്പലുകൾ വഴിയും ഈ അതിക്രമങ്ങൾ അമേരിക്ക തങ്ങളുടേത് കൂടിയാക്കുന്നു. ഇവിടെ ഉയരുന്ന ചോദ്യം അധിനിവേശത്തിനെതിരായ പോരാട്ടം തന്നെയല്ലേ ഗസ്സയിൽ നടക്കുന്നത് എന്നാണ്. ഫലസ്തീൻ എന്ന രാഷ്ട്രത്തിനായി എഴുപത് വർഷത്തിലധികമായി പോരാടുന്ന ഒരു ജനത. അവരുടെ സർവതും അന്താരാഷ്ട്ര നിയമങ്ങളെപ്പോലും കാറ്റിൽപറത്തി കൈയടക്കിവച്ച് അവരെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയാണ് ഇസ്റാഇൗൽ. ഫലസ്തീനികളുടെ പോരാട്ടം എങ്ങനെ തീവ്രവാദമാവും.


കഴിഞ്ഞ വർഷം ഉക്രൈനിലെ സാധാരണക്കാർക്കെതിരേ റഷ്യ ആക്രമണം നടത്തിയപ്പോൾ അമേരിക്കയും യൂറോപ്യൻ യൂനിയനും അതിനെ വിളിച്ചത് യുദ്ധക്കുറ്റം എന്നാണ്. സാധാരണക്കാർ പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുന്നത്, വെള്ളവും വൈദ്യുതിയും നിഷേധിക്കുന്നത് എല്ലാം മാനവരാശിക്കെതിരായ കുറ്റകൃത്യം എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ഇന്ന് ഗസ്സയിൽ നടക്കുന്നതെന്താണ്? എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട് ജനലക്ഷങ്ങൾക്കെതിരേ ബോംബ് വർഷിക്കുന്നവരെ പിന്തുണക്കുന്ന അമേരിക്കയും സഖ്യരാഷ്ട്രങ്ങളും ഇന്ന് ന്യായീകരിക്കുന്നത് സ്വയം പ്രതിരോധത്തിനുള്ള അവകാശമെന്ന പേരിലാണ്.

ഈ പശ്ചാത്തലത്തിൽ ചർച്ച ചെയ്യപ്പെടേണ്ട രണ്ടു പ്രധാന വിഷയങ്ങളുണ്ട്. ഒന്ന്, എന്താണ് അമേരിക്കയുടെ ഈ ഇസ്റാഇൗൽ ഇരട്ടനീതിയുടെ പിന്നിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയം. രണ്ട്, മറ്റൊരു രാജ്യത്തിൽ കയറി പൗരന്മാരെ വധിക്കുന്നതിൽ, ആക്രമണം നടത്തുന്നതിൽ വിമർശിക്കാൻ ചരിത്രപരമായി അമേരിക്കക്ക് എന്ത് യോഗ്യതയാണുള്ളത്.


അമേരിക്കയുടെ ഇസ്റാഇൗൽ
അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങൾക്കൊപ്പം അമ്പത്തൊന്നാമത്തെ സംസ്ഥാനമായാണ് പല രാഷ്ട്രീയ നിരീക്ഷകരും ഇസ്റാഇൗലിനെ വിലയിരുത്തുന്നത്. അത്രമേൽ ബന്ധിതമാണ് ഇസ്റാഇൗലും അമേരിക്കയും. ജനസംഖ്യയിൽ 76 ലക്ഷമേ ഉള്ളൂവെങ്കിലും അമേരിക്കയുടെ വിദേശനയം തീരുമനിക്കുന്നതിൽ വലിയ പങ്കാണ് ജൂതവിഭാഗത്തിന്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വലിയ പങ്കാണ് ഇവർക്കുള്ളത്. ജൂതർ ജീവിക്കുന്ന പതിമൂന്ന് സംസ്ഥാനങ്ങളിലാണ് ഇലക്ട്രറൽ കോളജ് വോട്ടുകൾ കൂടുതലുള്ളത്. ഇവിടങ്ങളിലെ വിജയം ഉറപ്പാക്കാതെ ഒരു സ്ഥാനാർഥിക്കും പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കാൻ സാധിക്കുകയില്ല.


പ്രമുഖ രണ്ടു രാഷ്ട്രീയ പാർട്ടികളായ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കനും വർഷങ്ങളായി ഇസ്റാഇൗലി അനുകൂല നിലപാട് സ്വീകരിച്ചു വരുന്നവരാണ്. ഇവരുടെ ഫണ്ടുകളുടെ 50 മുതൽ 60 ശതമാനം വരെ ലഭിക്കുന്നത് ജൂതർ നിയന്ത്രിക്കുന്ന ലോബികളിലൂടെയാണ്. ഉദാഹരണമായി അമേരിക്കയിലെ ഒരു പ്രമുഖ ജൂത അഥവാ സയണിസ്റ്റ് ലോബി സംഘടനയാണ് അമേരിക്കൻ ഇസ്റാഇൗൽ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി(എ.ഐ.പി.എ.സി). ഒരു ലക്ഷത്തിൽപരം സജീവ അംഗങ്ങളുള്ള ഇവർക്ക് നിരവധി സ്ഥാപനങ്ങളാണ് അമേരിക്കയിലുള്ളത്. സ്ഥാനാർഥികൾക്ക് നേരിട്ട് ഫണ്ട് നൽകാറില്ലെങ്കിലും ദാതാക്കളെ പാർട്ടികളുമായി ചേർക്കുന്നത് ഇവരാണ്.

ഒരു സ്ഥാനാർഥിയുടെ വിജയം ഉറപ്പിക്കാൻ മാത്രമല്ല, ഇസ്റാഇൗൽവിരുദ്ധ പരാമർശംകൊണ്ട് ഇവരുടെ ഇടപെടലിനാൽ പരാജയം അനുഭവിച്ചവരും നിരവധിയാണ് അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ. ഇസ്റാഇൗലിലെ ലിക്വിഡ് പാർട്ടിയുമായി ചേർന്നു പ്രവർത്തിക്കുന്ന ഇവരെപ്പോലുള്ള നിരവധി സയണിസ്റ്റ് ഗ്രൂപ്പുകൾ അമേരിക്കയിലുണ്ട്. ഇവർക്ക് അമേരിക്കൻ നിയമനിർമാണവിഭാഗത്തിലും ഭരണനിർവഹണ വിഭാഗത്തിലുമുള്ള സ്വാധീനം വളരെ വലുതാണ്. മുഖ്യാധാരാ അമേരിക്കൻ മാധ്യമങ്ങളുടെ അജൻഡ നിശ്ചയിക്കുന്നതിലും ഇസ്റാഇൗൽ അനുഭാവം എല്ലാതലത്തിലും നിലനിർത്തുന്നതിനുമായി വലിയ നെറ്റ്‌വർക്ക് സംവിധാനമാണ് അമേരിക്കയിൽ ഈ ജൂതവിഭാഗങ്ങൾക്കുള്ളത്.

അതുകൊണ്ടുതന്നെ ഫലസ്തീനികൾ എക്കാലത്തും മുഖ്യധാരാ അമേരിക്കൻ വ്യവഹാരങ്ങളിൽ, ഇസ്റാഇൗലികളെ അക്രമിക്കുന്ന പ്രാകൃതരായ അറബ് മുസ്‌ലിം തീവ്രവാദികളായി നിലനിൽക്കുന്നു.
അമേരിക്കയെ സംബന്ധിച്ച് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന മേഖലയിൽ സ്ഥിതിചെയ്യുന്ന ഇസ്റാഇൗലിന്റെ രാഷ്ട്രീയ പ്രാധാന്യം വലുതാണ്. മേഖലയിലെ എണ്ണവിഭവങ്ങളുടെ മേലുള്ള ആധിപത്യം, മുൻകാലങ്ങളിൽ സോവിയറ്റ് യൂനിയൻ ഇപ്പോൾ ചൈന എന്നിവയുടെ കടന്നുകയറ്റത്തെ തടയുന്ന, അറബ് രാഷ്ട്രങ്ങളുമായി പ്രഥമദൃഷ്ട്യാ അകൽച്ചയിലാണെങ്കിലും അടുത്ത ബന്ധം പുലർത്തുന്ന ഇസ്റാഇൗൽ അമേരിക്കയുടെ മേഖലയിലെ അനിവാര്യ ഘടകമാണ്.

അതുകൊണ്ടുതന്നെ ഈ രാഷ്ട്രത്തിന്റെ മേഖലയിലുള്ള ആധിപത്യം അമേരിക്കയുടെ കൂടി താൽപര്യമാകുന്നു. ഏറെ കൊട്ടിഘോഷിച്ചുകൊണ്ടിരുന്ന ഇസ്റാഇൗൽ സുരക്ഷാ സംവിധാനങ്ങൾ ഒക്ടോബർ 7ന് തകർന്നു വീണപ്പോൾ അത് അമേരിക്കക്കു കൂടിയുള്ള തിരിച്ചടിയാകുന്നത് ഇതുകൊണ്ടുകൂടിയാണ്.


അമേരിക്ക എന്ന യുദ്ധരാഷ്ട്രം

രണ്ടാം ലോകമഹായുദ്ധാനന്തരം ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിന് കാരണമായിട്ടുള്ള രാജ്യം അമേരിക്കയായിരിക്കും. രണ്ടാംലോക യുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ ജപ്പാൻ കീഴടക്കാൻ തയാറായി നിൽക്കുന്ന സമയത്താണ് അമേരിക്ക അതിന്റെ അധീശത്വം ഉറപ്പിക്കാനായി ഭൂലോകത്ത് ആദ്യമായി അണുബോംബ് ഉപയോഗിക്കുന്നത്. ശേഷം ശീതയുദ്ധസമയത്തും 1950 മുതൽ രണ്ടായിരം വരെയുള്ള വർഷങ്ങൾക്കിടയിലുമായി ഇരുന്നൂറോളം സൈനിക ഇടപെടലുകളാണ് അമേരിക്ക ലോകത്താകെ നടത്തിയത്. തങ്ങൾക്ക് അനഭിമതരായ ഭരണാധികാരികളെ മാറ്റാൻ, സോവിയറ്റ് സ്വാധീനം തടയാൻ ഇങ്ങനെ പല കാരണങ്ങളാൽ പശ്ചിമേഷ്യയിലും ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലും അമേരിക്കൻ ഭരണകൂടം അസ്ഥിരതകൾ ഉണ്ടാക്കി.

സി.ഐ.എയെ ഉപയോഗിച്ച് പല ജനാധിപത്യ ഭരണകൂടങ്ങളെയും പട്ടാള അട്ടിമറികളാൽ പുറത്താക്കി. ഐസൻ ഹോവർ ഡോക്ടറിനിലൂടെ സിറിയ, ഈജിപ്ത്, ഇറാൻ, ഗ്വാട്ടിമല. കെന്നഡിയുടെ സമയത്ത് ക്യൂബ, ഡൊമനിക്കൻ റിപ്പബ്ലിക് എഴുപതുകളിൽ കുപ്രസിദ്ധമായ വിയറ്റ്‌നാം യുദ്ധം തുടങ്ങിയവ ഉദാഹരണമാണ്. അമേരിക്കയുണ്ടാക്കിയ അസ്ഥിരതകൾ ഈ രാഷ്ട്രങ്ങളെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളിലേക്കും സിവിൽ യുദ്ധങ്ങളിലേക്കും നയിച്ചു. ഇത്തരത്തിൽ ഇടപെടലുകളിലൂടെ അമേരിക്ക സൃഷ്ടിച്ച ചോരയുടെ കണക്കെടുക്കുമ്പോൾ മനസ്സിലാകും അമേരിക്ക എന്ന കൊട്ടിഘോഷിക്കപ്പെടുന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ ഇരട്ടമുഖം.


സോവിയറ്റ് യൂനിയന്റെ തകർച്ചക്കുശേഷം സംജാതമായ അമേരിക്കൻ ഏകധ്രുവ ലോകക്രമത്തിൽ യുദ്ധങ്ങൾ അമേരിക്ക തന്നെ സൃഷ്ടിച്ചെടുത്തു. കുവൈത്തിൽ സദ്ദാം ഹുസൈൻ കടന്നുകയറും എന്നറിഞ്ഞിട്ടുതന്നെ അവസരത്തിനായി കാത്തിരുന്നു. ഒന്നാം ഇറാഖ് യുദ്ധം വാസ്തവത്തിൽ രണ്ടു രാഷ്ട്രങ്ങൾ തമ്മിലുള്ള ഒരു യുദ്ധമായിരുന്നില്ല. തന്റെ സൈനിക മികവ് ലോകത്തിന് ലൈവായി കാണിക്കാനായി അമേരിക്ക ആസൂത്രണം ചെയ്ത ഒന്നായിരുന്നു. തുടർന്ന് എണ്ണ സമ്പത്ത് കൈവശമാക്കിയെങ്കിലും 2003ൽ സദ്ദാം ഹുസൈനെ വീണ്ടും അക്രമിക്കുന്നതിന് കാരണമായി പറഞ്ഞത് വിനാശകരമായ ആയുധങ്ങളുണ്ട് എന്നുള്ളതായിരുന്നു.

ഇറാഖിനെ കീഴടക്കി സദ്ദാമിനെ തൂക്കിലേറ്റിയെങ്കിലും ആയുധങ്ങൾ കണ്ടെത്തിയില്ല. 2001 സെപ്റ്റംബർ 11നുശേഷം അമേരിക്ക പ്രഖ്യാപിച്ച ഭീകരവാദത്തിനെതിരായ യുദ്ധം അഫ്ഗാനിസ്ഥാനെ തരിപ്പണമാക്കി. പക്ഷേ ഇരുപത് വർഷത്തിനുശേഷം താലിബാന് രാജ്യത്തെ വിട്ടുകൊടുത്ത് അമേരിക്ക കൈകഴുകി.
രണ്ടായിരത്തി ഒന്നിനുശേഷമുള്ള അമേരിക്കയുടെ ഭീകരവാദത്തിനെതിരായ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ കണക്ക് ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ വാട്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, സിറിയ, ഇറാഖ്, യമൻ, എന്നീ രാജ്യങ്ങളിൽ ജീവൻ നഷ്ടമായവരെ ഉൾപ്പെടുത്തുന്നുണ്ട്.

ഇതുപ്രകാരം കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം നാലുലക്ഷത്തി മുപ്പത്തി രണ്ടായിരമാണ്. ശത്രുസൈനികരെന്ന് അമേരിക്ക വിളിക്കുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തി എൺപത്തി എണ്ണായിരം. ഇവിടെ ആരാണ് മാനവരാശിക്കെതിരേ ആയുധങ്ങൾ പ്രയോഗിച്ചിട്ടുള്ളത് എന്നത് വ്യക്തമാണ്. യുദ്ധസമയത്തും പാലിക്കേണ്ട ജനീവ കരാർ വ്യക്തമാക്കുന്നതാണ് സാധാരണക്കാരെ അക്രമിക്കരുത് എന്നത്.

ഇത്തരം ജനിതകം പേറുന്ന ഒരു രാഷ്ട്രം എങ്ങനെ ഇസ്റാഇൗലിനെ പിന്തുണക്കാതിരിക്കും. ഗസ്സ ഒരു വിശാല മോർച്ചറിയായി അനുദിനം മാറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോൾ ഇസ്റാഇൗലിന്റെ ചോര പുരണ്ട കൈകളെ ചേർത്തുപിടിക്കാൻ അമേരിക്കക്കു കഴിയും എന്നതിന് കാരണം നീണ്ട വർഷങ്ങളുടെ രക്തക്കറ അവരുടെ കൈകളിലുണ്ട് എന്നതാണ്.

(കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago
No Image

വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും - രാഹുല്‍ 

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മകള്‍ ആശാ ലോറന്‍സിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  2 months ago
No Image

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

International
  •  2 months ago
No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago
No Image

അധോലോക നായകന്‍ ഛോട്ടാ രാജന് ജാമ്യം

National
  •  2 months ago
No Image

ആവേശം കുന്നേറി; കന്നിയങ്കത്തിനായി പ്രിയങ്കയുടെ മാസ് എന്‍ട്രി, പ്രിയമോടെ വരവേറ്റ് വയനാട് 

Kerala
  •  2 months ago