HOME
DETAILS

പ്രശ്‌നങ്ങളില്ലെന്ന് പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കേണ്ട ആവശ്യമില്ല, ചര്‍ച്ചകളിലൂടെ എല്ലാം പരിഹരിക്കും; പ്രതീക്ഷ പ്രകടിപ്പിച്ച് ഉമ്മന്‍ ചാണ്ടിയെ ചേര്‍ത്തു പിടിച്ച് വി.ഡി സതീശന്‍

  
backup
September 05 2021 | 04:09 AM

kerala-vd-satheeshan-with-umman-chandi-news1231313-2021

കോട്ടയം: കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയെ വീട്ടില്‍ പോയി കണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഡി.സി.സി അധ്യക്ഷ പട്ടികക്കു പിന്നാലെ പാര്‍ട്ടിക്കകത്തുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് നീക്കം.

പാര്‍ട്ടിക്കകത്ത് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇല്ലെന്ന് പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കേണ്ട ആവശ്യമില്ലെന്നും ഉമ്മന്‍ചാണ്ടിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രശ്‌നമുണ്ടാവുക സ്വാഭാവികമാണെന്നും അത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. കണ്ണടച്ച് ഇരുട്ടാക്കേണ്ട ആവശ്യമില്ല. പ്രശ്‌നമുണ്ടാവുക സ്വാഭാവികമാണ്. അപ്പോള്‍ അത് പരിഹരിക്കും. മുതിര്‍ന്ന നേതാക്കളെ അവരുടെ വീടുകളില്‍ പോയി കാണും. അതൊന്നും ഒരു വിഷയമല്ല. എല്ലാവരുടെ പ്രശ്‌നങ്ങളും പരിഹരിക്കും. എല്ലാവരേയും ചേര്‍ത്ത് പിടിക്കും. പിണക്കങ്ങളുണ്ടാവുമ്പോള്‍ ഇണക്കത്തിന്റെ ബോണ്ട് കൂടുതല്‍ ശക്തമാവും'- സതീശന്‍ പ3തീക്ഷ പ്രകടിപ്പിച്ചു.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മറുപടി പറയലല്ല എന്റെ ജോലിയെന്ന് ചെന്നിത്തലയുടെ പ്രസംഗത്തെ കുറിച്ച ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചു. നേതൃത്വത്തിലിരിക്കുന്ന ഒരാളെന്ന നിലയില്‍ സംയമനത്തോടെ നിയന്ത്രണത്തോടെ എല്ലാവരേയും ഒരിമിപ്പിച്ച് കൊണ്ടു പോവലാണ് എന്റെ കടമ. എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും. പൊതു സമൂഹവും പാര്‍ട്ടി പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും എന്താണോ പാര്‍ട്ടിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് അതിലേക്ക് ഞങ്ങള്‍ ഉയരും. നിരന്തരമായ സംസാരത്തിലൂടെയാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കും. സംസാരിക്കുമ്പോഴാണ് എന്തായിരുന്നു പ്രശ്‌നങ്ങള്‍ എന്ന് മനസ്സിലാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ ചില പ്രശ്‌നങ്ങളുണ്ട്. ചില ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യങ്ങളുണ്ടായി. അത് വേദനിപ്പിച്ചെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. എന്നാല്‍ എല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കും. പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും തുടങ്ങി വെച്ച നീക്കങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് ഫസ്റ്റ് ഗ്രൂപ്പ് സെക്കന്റ് എന്നായിരുന്നു പാര്‍ട്ടിക്കകത്തെ ഗ്രൂപ്പുകളെ കുറിച്ചുള്ള ചോദ്യത്തിന് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago
No Image

എസി ബസ്‌ ബുക്ക് ചെയ്ത യാത്രക്കാർക്ക് വന്നത് നോണ്‍ എസി; കെഎസ്ആര്‍ടിസിക്ക് 55,000 രൂപ പിഴ

Kerala
  •  a month ago
No Image

പീഡന പരാതി; ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ശ്രീരാമന്റെ പേരില്‍ വോട്ടഭ്യര്‍ഥന; സുരേഷ് ഗോപിക്ക് വക്കീല്‍ നോട്ടീസ്

Kerala
  •  a month ago
No Image

കുവൈത്തിലേക്കുള്ള ചില സര്‍വീസുകള്‍ നാല് ദിവസത്തേക്ക് റദ്ദാക്കി എത്തിഹാദ് എയര്‍വേയ്‌സ്

uae
  •  a month ago
No Image

ആലപ്പുഴയിൽ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിൽ തീപിടിത്തം; ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല

Kerala
  •  a month ago
No Image

ചെന്നൈയിൽ മലയാളി അധ്യാപികയെ അര്‍ധരാത്രി സർക്കാർ ബസിൽ നിന്നും നടുറോ‍ഡിൽ ഇറക്കി വിട്ടു; പരാതി നല്‍കി അധ്യാപിക

National
  •  a month ago
No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  a month ago