HOME
DETAILS

ജമാൽകൊച്ചങ്ങാടി ; എണ്‍പതിന്റെ യൗവ്വനത്തില്‍

  
backup
October 29 2023 | 03:10 AM

jamalkochangadi-at-the-young-age-of-eighty

കൊച്ചി ജൂതത്തെരുവിലെ സാറാ കോഹൻ എന്ന ജൂത മുത്തശ്ശിക്ക് മരണം വരെ തുണയായിരുന്ന താഹ ഇബ്രാഹീം ഒരു കേരള സ്റ്റോറിയാണ്. കോഹൻ എന്നാൽ കോച്ച. ജൂതത്തെരുവാണ് കോച്ചങ്ങാടി. മലയാള സാംസ്‌കാരിക പത്രപ്രവർത്തനത്തിലെ ഗുരുസ്ഥാനീയനായ ജമാലിന്റെ പേരിനൊപ്പമുള്ള കൊച്ചങ്ങാടി ഈ കോച്ചങ്ങാടിയാണ്. പ്രായം എൺപതിന്റെ യൗവനത്തിലേക്ക് കടക്കുമ്പോൾ ജമാൽ, രണ്ടര പതിറ്റാണ്ടിലേക്ക് പായ വിരിച്ചുകെട്ടി കോച്ചത്തെരുവിലെ മനുഷ്യമണമുള്ള സ്‌നേഹസ്പർശങ്ങളുടെ നോവലിന്റെ പണിപ്പുരയിലാണ്.
കൊച്ചിയിലൊരു സേലം കോച്ച ഉണ്ടായിരുന്നു. കോൺഗ്രസ് പ്രവർത്തകനായിരുന്ന എബ്രഹാം ബാരക് സലേം. യഹൂദ ഗാന്ധിയെന്നാണ് ഇദ്ദേഹത്തെ വിളിച്ചിരുന്നത്. കെ.എം സീതി സാഹിബിനെയും സേലം കോച്ചയെയും ഒന്നിച്ച് ലാഹോർ എ.ഐ.സി.സി സമ്മേളന വേദിയിൽ കണ്ടതായി എം.എൻ സത്യാർഥി കുറിച്ചിട്ടുണ്ട്. സേലം കോച്ച ജമാൽ കൊച്ചങ്ങാടിയുടെ പുതിയ നോവലിലെ കഥാപാത്രമാണ്.

പ്രവാചകനെക്കുറിച്ചുള്ള
സർഗാത്മക കൃതി


അധികം ആളുകളുടെ കാലടയാളങ്ങൾ പതിഞ്ഞിട്ടില്ലാത്ത മനുഷ്യമനസുകളുടെ ഗഹ്വരങ്ങളാണ് ജമാൽ കൊച്ചങ്ങാടിക്ക് പഥ്യം. മഹാനായ പ്രവാചകനെ തേടി അനുചരന്മാരുടെയും കുടുംബാംഗങ്ങളുടെയും മനസിലൂടെ അദ്ദേഹം നടത്തിയ യാത്ര ലോകസാഹിത്യത്തിലെ തന്നെ ഈടുവയ്പാണ്. പിതൃവ്യൻ, മകൾ, ഭാര്യമാർ, പ്രധാന സഹപ്രവർത്തകർ, ശത്രുപക്ഷത്തായിരുന്ന ഒരാൾ എന്നിവരിലൂടെയാണ് പ്രവാചകന്റെ ജീവിതത്തിലേക്ക് ഒരു സ്ഫടികത്തിലേക്കെന്ന പോലെ നോട്ടമയച്ചത്. തീർച്ചയായും മഴവില്ലുപോലെ മനോഹരമായ ആ ജീവിതം അനുവാചകരിലേക്കെത്തുക തന്നെ ചെയ്തു.


'തനിത്തങ്കമായി തിളങ്ങുന്ന പ്രവാചക ജീവിതത്തിലെ മൗനമുഹൂർത്തങ്ങളിലൂടെയുള്ള തീവ്രവും വികാര ഭരിതവുമായ യാത്രയാണ് ജമാൽ നിർവഹിച്ചിരിക്കുന്നത്. അദ്ദേഹത്തിന് ഈ യാത്ര അനായാസമായിരുന്നില്ല എന്നെനിക്ക് ഉറപ്പിച്ചു പറയാനാകും. വിലക്കുകളെ കുറിച്ച ഭയം കൊണ്ടല്ല, പ്രവാചകന്റെ ഹൃദയത്തെ അനുയാത്ര ചെയ്യുന്ന വൈകാരികതയെ പേറാൻ ഒരു മനുഷ്യനുള്ള പരിമിതി കൊണ്ട്' എന്ന് ഡോ. അബ്ദുല്ല മണിമ ഈ കൃതിയെ കുറിച്ച് പറയുന്നു.


ഏഴു കഥകളുള്ള 'സ്ഫടികം പോലെ' എന്ന സമാഹാരം തമിഴിലേക്കും തെലുങ്കിലേക്കും വിവർത്തനം ചെയ്‌തെങ്കിലും ഇംഗ്ലീഷിലേക്കും അറബിയിലേക്കും എത്തിക്കേണ്ടതാണ്.


ഓത്തുപള്ളിക്കൂടത്തിനപ്പുറത്തേക്കുള്ള മതപഠനത്തിന്റെ ഓർമയോ ഹൈസ്‌കൂളിനപ്പുറമുള്ള വിദ്യാഭ്യാസ കൗശലമോ കൈയിലില്ലാതെ മട്ടാഞ്ചേരിയിൽ നിന്ന് സാഹിത്യത്തിന്റെയും കലയുടെയും മാധ്യമപ്രവർത്തനത്തിന്റെയും ലോകത്ത് വിരാജിക്കാനിറങ്ങിയ ജമാലിന് പ്രവാചകനെക്കുറിച്ച് വ്യത്യസ്തമായ ചിലത് പറയാനുണ്ട്.
ഇത്രമേൽ സൂക്ഷ്മമായി രേഖപ്പെടുത്തിയ ചരിത്ര ജീവിതം തിരുനബിയുടേത് പോലെ വേറെയില്ലാതിരുന്നിട്ടും സർഗാത്മക രചനകൾ ഉണ്ടായില്ലെന്നത് നമ്മുടെ പരിമിതിയാണെന്ന് കൊച്ചങ്ങാടി പറയുന്നു. പുഞ്ചിരി മഹാ ദാനമാണെന്ന് തുടങ്ങിയ പ്രവാചക ജീവിത സന്ദേശം പോലെ മനുഷ്യരെ പ്രചോദിപ്പിക്കാനെന്താണു വേണ്ടത്. അനാഥ ബാലന്റെ മുന്നിൽവച്ച് സ്വന്തം മകനെ ലാളിക്കരുത് എന്ന പ്രവാചക വചനം ഒ.വി വിജയന്റെ ശ്രദ്ധയിൽ കൊണ്ടുവന്നപ്പോൾ അദ്ദേഹം ഒരു നിമിഷം നിശബ്ദനാവുകയും ഒരു ഹദീസ് കൃതി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തത് ജമാൽ ഓർക്കുന്നു.


'മക്കാ നഗരമേ കരയൂ' എന്നു തുടങ്ങുന്ന ഗാനം എരഞ്ഞോളി മൂസ പാടുമ്പോൾ ജനിച്ച നാടും നഗരവും വിട്ട് പലായനം ചെയ്യുന്ന നബിയുടെയും അനുചരന്മാരുടെയും അവസ്ഥ ഏതൊരാളെയും തരളിതനാക്കാതിരിക്കില്ല. എൺപതുകളിൽ കൊച്ചിക്കാരൻ എസ്.എം ഇസ്മാഈലിന്റെ വീട്ടിലെ മുറിയിൽ ജനലും വാതിലും തുണികൊണ്ടും മറ്റും മറച്ച് ശബ്ദരഹിതമാക്കി റെേക്കാർഡ് ചെയ്ത ഗാനങ്ങളിൽ പലതും ഏറെ ജനപ്രീതി നേടിയതാണ്. ക്രിസ്തുദേവനെ കുറിച്ച ഒരു ഗാനകാസറ്റ് കണ്ട് ഇതുപോലൊന്ന് നമുക്കും ആയിക്കൂടേ എന്ന് സംഗീതജ്ഞൻ കൂടിയായ ഇസ്മാഈലിനോട് ചോദിച്ചതാണ് ഈ പാട്ട്. അന്ന് പിന്നണിപ്പാട്ടുകാര് കൂടിയായ കൊച്ചിൻ ഇബ്രാഹീമും ജെൻസിയും കോറസ് പീറ്ററുമൊക്കെയാണ് പാടിയതെങ്കിൽ ഇന്ന് ഇബ്രാഹിമിന്റെ മക്കളായ അഫ്‌സലിന്റെയും അൻസാറിന്റെയും ശബ്ദത്തിൽ വിപണിയിലുണ്ട്.


ഈ ഗാനസമാഹാരം തനിമ സാംസ്‌കാരിക വേദി 'റസൂൽ' എന്ന പേരിൽ സിഡിയാക്കി വിറ്റുകൊണ്ടിരുന്നത് എന്റെ ശ്രദ്ധയിൽ വന്നു. ജമാൽ പറയുകയാണ്. എന്റെ ബൗദ്ധിക സ്വത്താണത്. എന്നെ അറിയിക്കാതെങ്ങനെ? കേസ് കൊടുത്തു. വിൽക്കരുതെന്ന് കോടതി നിർദേശിക്കുകയും ചെയ്തു. പക്ഷേ, അവർ പിന്നെയും വിറ്റു. സജി വക്കീൽ പറഞ്ഞു: നമുക്ക് ഹിറാ സെന്റർ റെയ്ഡ് ചെയ്യിക്കാം. അവർ ചെയ്യുന്നത് തെറ്റാണെങ്കിലും റെയ്ഡ് വേണ്ടാ എന്ന് ഞാൻ നിലപാടെടുത്തു. കുറച്ചുകഴിഞ്ഞ് ഒരു റമദാനിലാണ്, ജമാഅത്ത് അമീർ എന്നെ വിളിപ്പിച്ചിട്ടു നമ്മൾ തമ്മിലെന്തിനാ കേസ്, ഞങ്ങളൊരു തുക തരും. അതു സ്വീകരിച്ച് പാട്ടിന്റെ എല്ലാ അവകാശവും തരണം എന്ന് നിർദേശിച്ചു. എനിക്ക് അത് സമ്മതമായിരുന്നില്ല. നിങ്ങൾ പറഞ്ഞാൽ ഒന്നും കിട്ടാതെ തന്നെ ഒപ്പിട്ടു തരാം. പക്ഷേ, തരികയാണെങ്കിൽ എന്തെങ്കിലും പോരാ. ഞാൻ നിർദേശിക്കുന്നത് തരണം. അതവർക്കു കൊടുത്തു.


കഴിഞ്ഞ വർഷമാണ്. ജമാൽ കൊച്ചങ്ങാടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വാർത്തയായി. ചാലപ്പുറം ഗവൺമെന്റ് ഗണപത് ഹൈസ്‌കൂളിൽ പഠിക്കുന്ന പേരമകൻ ഉസൈർ ശബീബിന് സ്‌കൂളിൽനിന്ന് കിട്ടിയ ചോദ്യക്കടലാസാണ് വിവാദമായത്. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിൽ ബഷീർ ഏത് തൂലികാനാമത്തിലാണ് എഴുതിയത് എന്നായിരുന്നു ചോദ്യം. പ്രഭ എന്ന ഉത്തരവും കൊടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ ജമാൽ അസ്വസ്ഥനാകുന്നതിൽ കാര്യമുണ്ട്. ഉജ്ജീവനം പത്രത്തിന്റെ പ്രസാധകൻ ജമാലിന്റെ പിതാവ് പി.എ സൈനുദ്ദീൻ നൈന ആയിരുന്നു. വിവാഹം കഴിഞ്ഞ് മധുമണം മാറും മുമ്പ് മുഹമ്മദ് അബ്ദുറഹിമാന്റെ ആഹ്വാനം കേട്ട് ഉപ്പു കുറുക്കാൻ കോഴിക്കോട്ടെത്തി അറസ്റ്റിലായ നൈന കണ്ണൂർ ജയിലിൽ വച്ചാണ് വൈക്കം മുഹമ്മദ് ബഷീറിനെ പരിചയപ്പെടുന്നത്. ബഷീർ പത്രാധിപരും നൈന പ്രസാധകനുമായി തുടങ്ങിയ പത്രമാണ് ഉജ്ജീവനം. അത് തീവ്രവാദ സംഘടനയുടെ പത്രമാണെന്ന് വ്യഞ്ജിപ്പിക്കുന്നതായിരുന്നു ചോദ്യം. പൊലിസുകാരുടെ നോട്ടപ്പുള്ളിയായി ബഷീർ മാറിയെന്നറിഞ്ഞ് കൈയിലെ വാച്ച് ഊരിനൽകി നാടുവിടാൻ പ്രേരിപ്പിച്ചത് നൈനയാണ്. അങ്ങനെയാണ് ബഷീറിന്റെ മഹത്തായ പല കഥകളുമുണ്ടായത്.

താരങ്ങൾ, കലാകാരന്മാർ, എഴുത്തുകാർ


തെന്നിന്ത്യയിലെ മെഗാ സ്റ്റാറായ മമ്മൂട്ടിയുടെ 25 കഥാപാത്രങ്ങളെ കുറിച്ച് പഠിച്ച് ഒരു പുസ്തകം എഴുതണം എന്ന ആഗ്രഹം ജമാൽ കുറിച്ചത് മമ്മൂട്ടിയുടെ ഈ ജന്മദിനത്തിലാണ്. 1979ൽ കൊച്ചങ്ങാടിയിലെ കൊച്ചുവീട്ടിലെത്തിയ മുഹമ്മദ് കുട്ടി എന്ന യുവകോമളനെ പറ്റി ആദ്യമായി നാന സിനിമാ വാരികയിൽ എഴുതിയത് ജമാലാണ്. പ്രേംനസീർ, സുകുമാരൻ എന്നീ നടന്മാരുമായും അവരുടെ നല്ലകാലത്ത് സൗഹൃദത്തിലാകാൻ ഇടയാക്കിയത് കലയോടും പത്രപ്രവർത്തനത്തോടുമുള്ള അഭിനിവേശത്തിനിടെ തന്നെ. പ്രേംനസീർ മുന്നൂറ് ചിത്രങ്ങളിൽ അഭിനയിച്ച് ലോക റെക്കാർഡിനുടമയായപ്പോൾ കൊച്ചിയിലെ സുഹൃത്തുക്കൾ ചേർന്ന് ഒരുക്കുന്ന സ്മരണികയുടെ പത്രാധിപരായി കണ്ടത് ഈ കൊച്ചങ്ങാടിക്കാരനെ. മദിരാശിയിലെ നുങ്കംപക്കത്തെ വീട്ടിൽ ഒരു മുഴുദിവസം ഇരുന്നിട്ടും പൂർത്തിയാകാത്ത ഷൈലോക്ക് അബ്ദുൽ ഖാദറിന്റെ കഥയ്ക്കായി അദ്ദേഹത്തോടൊപ്പം സെറ്റുകളിൽ കറങ്ങി നടന്നത് ഓർമകളുടെ ഗാലറി എന്ന പുസ്തകത്തിൽ ജമാൽ എഴുതിയിട്ടുണ്ട്. ബാപ്പ മുതൽ നാൽപ്പതു പേരെ ഓർമിക്കുന്ന പുസ്തകത്തിൽ വൈക്കം മുഹമ്മദ് ബഷീറും ഒ.വി വിജയനും എം.എൻ വിജയനും പൊൻകുന്നം വർക്കിയും മെഹ്ദി ഹസനും ബാബുരാജും ഒക്കെയുണ്ട്.


എഴുത്തുകാരും കലാകാരന്മാരുമൊക്കെയായി ജമാലിനുണ്ടായിരുന്ന സൗഹൃദം കേരളത്തിലെ സാംസ്‌കാരിക പത്രപ്രവർത്തനത്തിന്റെ കുലപതിയാവാൻ അദ്ദേഹത്തിനു തുണയായിട്ടുണ്ട്. 26 ഓണപ്പതിപ്പുകളാണ് ഇദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ കൈരളിക്ക് സമ്മാനിതമായത്. ഓരോന്നും വ്യത്യസ്തമാക്കുക മാത്രമല്ല, വായനക്കാരുടെ അഭിരുചിയെ അൽപമെങ്കിലും ഉദാത്തീകരിക്കണമെന്ന നിർബന്ധം ഉണ്ടായിരുന്നുവെന്ന് ജമാൽ പറയുന്നു. 'സ്‌നേഹപൂർവം ജമാൽക്കക്ക്' എന്ന പുസ്തകത്തിൽ കുറിച്ച ഏതാണ്ടെല്ലാ എഴുത്തുകാരും തങ്ങളെ നിർബന്ധിച്ച് എഴുതിച്ചതിന്റെയും പ്രതിഫലം കൃത്യമായി തന്നതിന്റെയും അനുഭവങ്ങളാണ് പങ്കുവയ്ക്കുന്നത്. സി. രാധാകൃഷ്ണൻ, യു.എ ഖാദർ, അക്ബർ കക്കട്ടിൽ, ജോയ് മാത്യു, കെ.പി രാമനുണ്ണി, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ഡോ. ഖദീജ മുംതാസ് തുടങ്ങിയവർ ഖത്തറിലെ തനത് സാംസ്‌കാരിക വേദിയുടെ ആ സമാഹാരത്തിൽ ജമാലിന്റെ സ്‌നേഹ നിർബന്ധത്തെ എഴുതി.


രക്തബല എന്ന നാടകം എഴുതിച്ചതിനെ പറ്റിയ കുറിപ്പിന് സിനിമാ നടൻ കൂടിയായ ജോയ് മാത്യു നൽകിയ തലക്കെട്ട് 'രക്തബലയും ജമാൽക്കയും എന്റെ ഭാര്യയും' എന്നാണ്. മാധ്യമം വാർഷികപ്പതിപ്പിലേക്ക് നാടകം എഴുതിക്കൊടുക്കാമെന്ന് ഏറ്റശേഷം ജമാൽക്ക വിളിക്കുമ്പോഴൊക്കെ ഓരോ ഒഴികഴിവ് പറയുകയും പിന്നെ വിളിക്കുമ്പോൾ ഫോൺ എടുക്കാതെ കഴിയുകയുമായിരുന്നു. ഭാര്യയാണ് പിന്നെ ഫോണെടുത്തത്. ജമാൽക്കയുടെ ഇത്തിരി അയഞ്ഞുകുഴഞ്ഞ വർത്താനം കേട്ടിട്ട് മദ്യപനാണെന്ന് ഭാര്യ ധരിച്ചതായും പക്ഷേ, പിന്നെ നാടകം എഴുതിപ്പിക്കുന്ന ചുമതല ഭാര്യ ഏറ്റെടുത്തതായും ജോയ് എഴുതിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago