മകളെ കൊന്ന് അമ്മയും അച്ഛനും മൃതദേഹം പെട്ടിയിലാക്കിയത് ചർച്ചയാക്കുന്നില്ല; ശ്രദ്ധയെ അഫ്താബ് കൊലപ്പെടുത്തിയത് ചർച്ചയാക്കുന്നു; വിമർശനവുമായി അശോക് സ്വെയ്ൻ
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ അടുത്തിടെ നടന്ന രണ്ടുകൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലെ മാധ്യമരീതിയെ വിമർശിച്ച് എഴുത്തുകാരനും അധ്യാപകനുമായ അശോക് സ്വെയ്ൻ. ആയുഷി ചൗധരി എന്ന 22 കാരിയായ മകളെ വെടിവച്ചുകൊലപ്പെടുത്തിയ ശേഷം മൃതദേഹം മാതാപിതാക്കൾ പെട്ടിയിലാക്കി ഉപേക്ഷിച്ച സംഭവവും ഡൽഹിയിൽ കാമുകിയായ ശ്രദ്ധയെ കൊലപ്പെടുത്തിയ അഫ്താബ് പൂനവാലയുടെ നടപടിയും രണ്ടുവിധത്തിലാണ് മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്യുന്നതെന്നാണ് അശോകിന്റെ വിമർശനം. ദുരഭിമാനക്കൊലയായിരുന്നിട്ടും ആയുഷി ചൗധരിയുടെ വാർത്തകൾ തമസ്‌കരിക്കുകയാണെന്നും മുസ്ലിം സമുദായത്തിലെ ഒരാൾ പ്രതിസ്ഥാനത്തുള്ളത് കൊണ്ട് ശ്രദ്ധയുടെ കൊലപാതകം വാർത്തയിൽ നിറന്നുനിൽക്കുകയാണെന്നും അശോക് ട്വീറ്റ്‌ചെയ്തു.
ഒരു ഹിന്ദു- മുസ്ലിം കൊലപാതകം അല്ലാത്തത് കൊണ്ടാണോ ആയുഷിയുടെ കേസ് ചർച്ചചെയ്യപ്പെടാത്തതെന്ന് അദ്ദേഹം ചോദിച്ചു. ഒരുപിതാവ് തന്റെ മകളെ കൊല്ലുകയും മൃതദേഹം സംസ്‌കരിക്കാൻ അമ്മ സഹായിക്കുകയും ചെയ്തതിനെക്കാൾ നീചമായ ഒന്നുമില്ല. ഇതൊരു ഹിന്ദു മുസ്ലിം പ്രശ്‌നമാകാത്തതിനാലാണോ ഇന്ത്യൻ മാധ്യമങ്ങൾ ഹീനമായ ദുരഭിമാനക്കൊലകളോട് മൗനംപാലിക്കുന്നത്- അദ്ദേഹം ട്വീറ്റ്‌ചെയ്തു.
ഡൽഹിക്കടുത്തുള്ള യു.പിയിലെ മഥുരയിൽ യമുന എക്‌സ്പ്രസ് വേക്ക് സമീപം പെട്ടിയിൽ ആയുഷിയുടെ മൃതദേഹം കണ്ടെത്തിയ കേസിൽ ഡൽഹിയിൽ താമസക്കാരായ നിതേഷ് യാദവും ഭാര്യയും ഇന്നലെയാണ് അറസ്റ്റിലായത്. മകൾ തന്നോട് പറയാതെ ഏതാനും ദിവസത്തേക്ക് വീട് വിട്ടിറങ്ങി പോയതിൽ കുപിതനായ നിതേഷ് യാദവ് സ്വന്തം തോക്കുപയോഗിച്ച് മകളെ വെടിവെച്ച് കൊല്ലുകയായിരുന്നു. ആയുഷി മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിലും പതിവായി രാത്രി വൈകി വരുന്നതിലും പ്രതി പ്രകോപിതനായിരുന്നെന്നും പൊലിസ് പറഞ്ഞു. വെടിവച്ച് കൊലപ്പെടുത്തിയ ശേഷം നിതേഷ് ഭാര്യയുടെ സഹായത്തോടെ മൃതദേഹം പാക്ക് ചെയ്ത് റോഡരികിൽ തള്ളി. വെള്ളിയാഴ്ച വലിയ ചുവപ്പ് സ്യൂട്ടികേസിൽ തൊഴിലാളികളാണ് മൃതേദഹം കണ്ടെത്തിയത്. മുഖത്തും തലയിലും രക്തം തളംകെട്ടി നിന്നിരുന്ന അവസ്ഥയിലായിരുന്നു മൃതദേഹം.
ashok swains tweet on delhi two seperate murder case
Nothing could be more heinous than a father killing his daughter and the mother helping him to dispose of the dead body. Because it could not be a Hindu-Muslim issue, Indian media goes silent on these so-called honor killings. #Ayushiyadav
— Ashok Swain (@ashoswai) November 21, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."