HOME
DETAILS
MAL
പുടിന് സൈനികരുടെ അമ്മമാരെ നേരില്‍ കാണും
backup
November 22 2022 | 08:11 AM
ലണ്ടന്‍: ഉക്രൈനിലെ രൂക്ഷമായ പോരാട്ടത്തിനിടെ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന് സൈനികരുടെ അമ്മമാരെ നേരില്‍ കാണും. അടുത്ത ദിവസങ്ങളില്‍ കൂടിക്കാഴ്ച ഉണ്ടാവുമെന്ന് പ്രസിഡന്റ് ഭരണത്തിലെ മൂന്ന് അജ്ഞാത ഉറവിടങ്ങളെ ഉദ്ധരിച്ച് വേദോമോസ്റ്റി പത്രം റിപ്പോര്‍ട്ട് ചെയ്തു.
നവംബര്‍ 27ന് റഷ്യ മാതൃദിനം ആഘോഷിക്കുന്നു. എന്നാല്‍ സൈനികരുടെ അമ്മമാരുമായി പുടിന് കൂടിക്കാഴ്ച നടത്തുമെന്ന കാര്യം പുടിന്റെ ഓഫിസായി ക്രെംലിന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
കൂടിക്കാഴ്ച നിഷേധിക്കാനോ സ്ഥിരീകരിക്കാനോ ക്രെംലിന് വക്താവ് ദിമിത്രി പെസ്കോവ് വിസമ്മതിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."