ഓപ്പറേഷന് ലോട്ടസ്: തുഷാര്‍ വെള്ളാപ്പള്ളിക്ക് തെലങ്കാന പൊലിസിന്റെ ലുക്കൗട്ട് നോട്ടിസ്
ഹൈദരാബാദ്: തെലങ്കാന ഓപ്പറേഷന് ലോട്ടസ് കേസില്‍ എന്‍ഡിഎയുടെ കേരളത്തിലെ കണ്‍വീനറായ തുഷാര്‍ വെള്ളാപ്പള്ളിക്ക് ലുക്ക്ഔട്ട് നോട്ടിസ്. ജഗ്ഗു സ്വാമിക്കെതിരെയും ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ചോദ്യംചെയ്യലിന് ഹാജരാകാത്തതിന് പിന്നാലെയാണ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.
തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ' ഓപ്പറേഷന് ലോട്ടസ്' പദ്ധതിക്ക് പിന്നില്‍ തുഷാറാണെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ആരോപിച്ചിരുന്നു.
ടിആര്‍എസിന്റെ എംഎല്‍എമാരെ സ്വാധീനിക്കാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനായ തുഷാറാണെന്നായിരുന്നു കെ.സി.ആറിന്റെ ആരോപണം. എം.എല്‍.എ മാരെ പണം നല്കി ചാക്കിലാക്കാന്‍ ബി ജെ പി നടത്തിയ ശ്രമത്തിന്റെ വീഡിയോ, കോള്‍ റെക്കോര്‍ഡിംഗ് തെളിവുകളടക്കം പുറത്ത് വിട്ടാണ് കെ സി ആ!ര്‍ ' ഓപ്പറേഷന് ലോട്ടസ് ' ആരോപണം നടത്തിയത്.
കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം തുഷാറിന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി നോട്ടിസ് നല്‍കിയിരുന്നു. 21ന് ഹൈദരാബാദില്‍ പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാനാണ് നോട്ടിസ് നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."