ഫലസ്തീൻ ജനതക്ക് കുവൈത്തിന്റെ സ്നേഹം; സഹായവുമായി അഞ്ചാമത്തെ വിമാനം പറന്നു
ഫലസ്തീൻ ജനതക്ക് കുവൈത്തിന്റെ സ്നേഹം; സഹായവുമായി അഞ്ചാമത്തെ വിമാനം പറന്നു
കുവൈത്ത് സിറ്റി: ഇസ്‌റാഈലിന്റെ ക്രൂരതയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീനികൾക്ക് കരുണയുടെ കരങ്ങൾ നീട്ടി കുവൈത്ത്. ഗസ്സയിലെ ജനങ്ങൾക്ക് വേണ്ടി സാധന സാമഗ്രികളുമായി അഞ്ചാമത്തെ ദുരിതാശ്വാസ വിമാനം ഈജിപ്‌തിയിലേക്ക് പറന്നു. 10 ടൺ മെഡിക്കൽ സാമഗ്രികളുമായാണ് ഈ വിമാനം പുറപ്പെട്ടത്. ഇതുവരെ ആകെ 110 ടൺ സാമഗ്രികളാണ് ഇതുവരെ ഫലസ്തീൻ ജനതക്കായി കുവൈത്ത് അയച്ചത്.
ഗസ്സയിലേക്ക് 40 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി ആദ്യ വിമാനം തിങ്കളാഴ്ചയാണ് കുവൈത്തിൽ നിന്ന് പുറപ്പെട്ടത്. പിറകെ ദിവസവും ഓരോ വിമാനങ്ങൾ അയച്ചു. നിലവിൽ അയക്കുന്ന സഹായങ്ങൾ ഒന്നും മതിയാകാതെ വരുന്ന അത്ര രൂക്ഷമാണ് ഫലസ്തീനിലെ കാര്യങ്ങൾ എന്നതിനാൽ കുവൈത്ത് സഹായം അയക്കുന്നത് തുടരും.
സർക്കാരും മറ്റു സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ശേഖരിച്ച വസ്തുക്കളാണ് കുവൈത്ത് കയറ്റി അയക്കുന്നത്. സഹായമായി പണം നൽകുന്നവരും വസ്തുക്കൾ നൽകുന്നവരും ഉണ്ട്. ഇതെല്ലം ഏകോപിപ്പിച്ച് വസ്തുക്കൾ പ്രത്യേകം പെട്ടികളാക്കി പേയ്ക്ക് ചെയ്താണ് അയക്കുന്നത്. ഇതിലെല്ലാം നിരവധി പേരാണ് സന്നദ്ധ സേവകരായി പങ്കെടുക്കുന്നത്. കുവൈത്ത് നേതൃത്വത്തിന്റെ നിർദേശങ്ങൾക്കനുസൃതമായാണ് സഹായ വിതരണം നടത്തി വരുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."