പെന്‍ഷന്‍ പ്രായം തല്‍ക്കാലം ഉയര്‍ത്തില്ല
തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ശമ്പള പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശയെ ശ്രദ്ധയോടെ കൈകാര്യംചെയ്യാന്‍ സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും ആലോചന.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന വര്‍ഷം 4,000 കോടി രൂപ സര്‍ക്കാരിന് ലാഭിക്കാനാകുമെങ്കിലും വിദ്യാര്‍ഥി, യുവജനസംഘടനകളുടെ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നതിനാല്‍ പെന്‍ഷന്‍ പ്രായം വേഗത്തില്‍ ഉയര്‍ത്തേണ്ടതില്ലെന്നാണ് തീരുമാനം.
വിഷയം സി.പി.എമ്മും ഇടതുമുന്നണിയും ചര്‍ച്ച ചെയ്യും. തുടര്‍ന്നാവും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുക. ശുപാര്‍ശ നടപ്പാക്കുമോ എന്ന ചോദ്യത്തോട് ധനമന്ത്രി കെ.എന്‍ ബാലഗോപാലും സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനും പ്രതികരിച്ചിരുന്നില്ല. പ്രതിപക്ഷവും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ചൊവ്വാഴ്ചത്തെ യു.ഡി.എഫ് യോഗം വിഷയംചര്‍ച്ചചെയ്യും.
പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഏറ്റവും പ്രതിഷേധങ്ങള്‍ക്കിടയാക്കുന്ന നിര്‍ദേശമാണ് പെന്‍ഷന്‍ പ്രായം 56 ല്‍ നിന്ന് 57 ആക്കണമെന്നത്. ഇതുസംബന്ധിച്ച് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ യുവജന സംഘടനകള്‍ എതിര്‍പ്പ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. മുന്‍കാലങ്ങളിലേതുപോലെ ഈ ശുപാര്‍ശയും നടപ്പാക്കില്ലെന്നാണ് പ്രതീക്ഷയെന്ന് ഡി.വൈ.എഫ്.ഐ പ്രതികരിച്ചു.
ഓരോ വര്‍ഷവും 20,000 ജീവനക്കാര്‍ വിരമിക്കുന്നതായാണ് കണക്ക്. ഇക്കാരണത്താലാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന വര്‍ഷം സര്‍ക്കാരിന് 4,000 കോടി രൂപ ലാഭിക്കാന്‍ കഴിയുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് പെന്‍ഷന്‍ പ്രായം 56 ആക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."