ആനി രാജയെ തള്ളാതെ മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളാ പൊലിസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന സി.പി.ഐ വനിതാവിഭാഗം ദേശീയ അധ്യക്ഷ ആനി രാജയുടെ ആരോപണം തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയന്‍.
അവര്‍ പറഞ്ഞതില്‍ കാര്യമുണ്ടോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവര്‍ക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാവും അങ്ങനെ പറഞ്ഞത്. അത് എന്താണെന്ന് നോക്കി നടപടിയെടുക്കും- മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആനിരാജയുടെ പ്രസ്താവനയെ നേരത്തെ അവരുടെ പാര്‍ട്ടി തള്ളിപ്പറഞ്ഞിരുന്നു. ആനി രാജക്കെതിരേ സി.പി.ഐ ദേശീയനേതൃത്വത്തിന് പരാതിനല്‍കുമെന്നു പാര്‍ട്ടി സംസ്ഥാന നേതൃത്വം അറിയിയിച്ചതിന് പിന്നാലെയാണ് അവരെ തള്ളിപ്പറയാതെ തള്ളാതെ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ആനി രാജയുടെ ആരോപണം തെറ്റാണെന്ന് കഴിഞ്ഞദിവസം സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനും പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."