HOME
DETAILS

ഗസ്സയില്‍ ബോംബ് വര്‍ഷം രൂക്ഷമായി തുടരുന്നു; രണ്ടാം ഘട്ട ആക്രമണം തുടങ്ങിയെന്ന് നെതന്യാഹു

  
backup
October 29 2023 | 06:10 AM

bombing-of-gaza-intensifies

ഗസ്സയില്‍ ബോംബ് വര്‍ഷം രൂക്ഷമായി തുടരുന്നു; രണ്ടാം ഘട്ട ആക്രമണം തുടങ്ങിയെന്ന് നെതന്യാഹു

ഗസ്സ: ഗസ്സയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ രാത്രിയില്‍ ഘാന്‍ യൂനിസിലുണ്ടായ ആക്രമണത്തില്‍ ചുരുങ്ങിയത് 13 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വെസ്റ്റ് ബാങ്കില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിനിടെ ഗസ്സയില്‍ രണ്ടാംഘട്ട ആക്രമണം തുടങ്ങിയെന്ന് ഇസ്‌റാഈല്‍ വ്യക്തമാക്കി. ശനിയാഴ്ച രാത്രി നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് ഇക്കാര്യം പറഞ്ഞത്. കരസേനയെ അയച്ചുകൊണ്ട് സൈന്യം ഗസ്സയ്‌ക്കെതിരായ യുദ്ധത്തില്‍ 'രണ്ടാം ഘട്ടം' തുടങ്ങിയെന്നാണ് നെതന്യാഹു വ്യക്തമാക്കിയത്. നിലവില്‍ 7,700 പേര്‍ ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരിക്കെയാണ് പുതിയ നീക്കം.

യുദ്ധത്തിന്റെ അടുത്ത ഘട്ടത്തില്‍ ഭൂമിയില്‍ നിന്നും വായുവില്‍ നിന്നും കടലില്‍ നിന്നും ഇസ്‌റാഈല്‍ ആക്രമണം വിപുലപ്പെടുത്തുമെന്നാണ് നെതന്യാഹു പറയുന്നത്. ഗസ്സയ്ക്കുള്ളിലെ കര പ്രവര്‍ത്തനങ്ങള്‍ ക്രമേണ വിപുലീകരിക്കുകയാണെന്ന് ഇസ്‌റാഈല്‍ സൈന്യവും പറഞ്ഞു. രണ്ടാംഘട്ടം ദൈര്‍ഘ്യമേറിയതും ബുദ്ധിമുട്ടുള്ളതുമായിരിക്കുമെന്നും എന്നാല്‍ തങ്ങള്‍ തയ്യാറാണെന്നും നെതന്യാഹു പറഞ്ഞു. ബന്ദികളെ മോചിപ്പിക്കുന്നതിനായി നെതന്യാഹുവിനെതിരെ വന്‍ പ്രതിഷേധമാണ് ഇസ്‌റാഈലില്‍ നടക്കുന്നത്. അതിനായി കരയുദ്ധം നടത്തണമെന്നും വലതുപക്ഷം ആവശ്യമുയര്‍ത്തുകയും ചെയ്യുന്നുണ്ട്. വടക്കന്‍ ഗസ്സയിലേയും ഗസ്സ മുനമ്പിലേയും ജനങ്ങള്‍ക്ക് ഒഴിഞ്ഞു പോകണമെന്ന് ഇസ്‌റാഈല്‍ വീണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും തീവ്രമായ വ്യോമാക്രമണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഗസ്സയില്‍ നടന്നത്. ഓരോ മണിക്കൂറിലും 50 പേരാണ് കൊല്ലപ്പെടുന്നത്. കെട്ടിടങ്ങള്‍ക്കടിയില്‍ ഇപ്പോഴും രണ്ടായിരത്തിലേറെ പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇന്ധനമില്ലാത്തതിനാല്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ കഴിയാതെ സന്നദ്ധസേവകര്‍ കുഴങ്ങുകയാണ്. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, യുദ്ധം ആരംഭിച്ചതിന് ശേഷം ഗസ്സയില്‍ ഫലസ്തീന്‍കാരുടെ മരണസംഖ്യ 7,700ലധികമായി ഉയര്‍ന്നിരിക്കുകയാണ്.

അതേസമയം, ഗസ്സയില്‍ ഇന്റര്‍നെറ്റ്, ആശയവിനിമയ സംവിധാനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചെന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലാന്‍ഡ്‌ലൈന്‍, മൊബൈല്‍, ഇന്റനെറ്റ് സര്‍വീസുകള്‍ പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുന്നതായി ഫലസ്തീന്‍ ടെലികമ്യൂണിക്കേഷന്‍ കമ്പനിയും എക്‌സില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്‌റാഈല്‍ നടത്തിയ കനത്ത ബോംബാക്രമണത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ബന്ധം തടസ്സപ്പെട്ടിരുന്നത്. ഇതോടെ ഗസ്സ നിവാസികള്‍ക്ക് പുറംലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരില്‍ വഴിയരികില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേക്ക് തടിലോറി പാഞ്ഞു കയറി; അഞ്ച് മരണം

Kerala
  •  16 days ago
No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  16 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  16 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  16 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  16 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  16 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  16 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  16 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  16 days ago