HOME
DETAILS

കളമശ്ശേരി സ്‌ഫോടനം: ഫലസ്തീന്‍ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍; രാഷ്ട്രീയമായി പരിശോധിച്ചാല്‍ ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമെന്നും എം.വി ഗോവിന്ദന്‍

  
backup
October 29 2023 | 07:10 AM

mv-govindan-reaction-on-kalamassery-blast

കളമശ്ശേരി സ്‌ഫോടനം: ഫലസ്തീന്‍ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍; രാഷ്ട്രീയമായി പരിശോധിച്ചാല്‍ ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമെന്നും എം.വി ഗോവിന്ദന്‍

കൊച്ചി: കളമശ്ശേരിയിലെ ഓഡിറ്റോറിയത്തിലുണ്ടായ സ്‌ഫോടനം ഫലസ്തീന്‍ പ്രശ്‌നത്തില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ പര്യാപ്തമായ സംഭവമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി കേരളം ഒന്നടങ്കം മുന്നോട്ട് പോകുമ്പോള്‍ ജനശ്രദ്ധ തിരിക്കാന്‍ കഴിയുന്ന സംഭവമാണിത്. ഒറ്റക്കെട്ടായി ഇതിനെ അപലപിക്കണം. രാഷ്ട്രീയമായി പരിശോധിച്ചാല്‍ ഇത്തരം സംഭവം ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

'ഇത്തരം നടപടികള്‍ക്കെതിരെ കര്‍ശനമായ നിലപാട് സ്വീകരിച്ച് സര്‍ക്കാരും ജനാധിപത്യ ബോധമുള്ള മനുഷ്യരും ഒറ്റക്കെട്ടായി അപലപിക്കേണ്ടതുണ്ട്. പലസ്തീന്‍ സംഭവമായിട്ട് ബന്ധമുണ്ടോ എന്നത് പൂര്‍ണമായും പരിശോധിക്കേണ്ടതുണ്ട്. രാഷ്ട്രീയമായിട്ട് പരിശോധിച്ചാല്‍ ഇങ്ങനെയൊരു സാഹചര്യത്തില്‍ ഇത്തരത്തിലുണ്ടാകുന്ന ഒരു സംഭവം ഒരു ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടുള്ള കാര്യമാണ്' -ഗോവിന്ദന്‍ പറഞ്ഞു.

അതു സംബന്ധിച്ച് ഗൗരവമായ പരിശോധന നടത്തേണ്ടതുണ്ട്. ഇത് അപകടമാണെന്ന് എങ്ങനെയാണ് പറയാന്‍ കഴിയുക. ബോംബ് എങ്ങനെയാണ് അവിടെ വരിക?. ബോംബിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇതേക്കുറിച്ചെല്ലാം അന്വേഷിക്കട്ടെ. മുന്‍വിധിയോടെ സമീപിക്കേണ്ടതില്ല. എന്താണ് സംഭവമെന്ന് കൃത്യമായി അന്വേഷിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണ് കളമശ്ശേരിയില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മറ്റു വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഡി.ജി.പി അടക്കമുള്ള ഉദ്യോഗസ്ഥര്‍ അങ്ങോട്ട് പോകുന്നുണ്ട്. വിഷയം ഗൗരവമായി തന്നെ അന്വേഷിക്കും. അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് രാവിലെ 10 മണിയോടെയാണ് കളമശ്ശേരിയിലെ സംറ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനമുണ്ടായത്. ഒരു സ്ത്രീ മരിക്കുകയും 36 പേര്‍ ചികിത്സയിലുണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. 10 പേര്‍ക്കാണ് പൊള്ളലേറ്റിട്ടുണ്ട്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. യഹോവാ സാക്ഷികളുടെ പ്രാര്‍ഥനായോഗം നടക്കുന്ന ഹാളിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടക്കുമ്പോള്‍ ഹാളില്‍ 2200 ആളുകളുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  4 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  4 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  4 days ago
No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  5 days ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  5 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  5 days ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  5 days ago
No Image

ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും അഴിഞ്ഞാട്ടം; "അല്ലാഹ്.." എന്ന്  നിലവിളിച്ചതോടെ മർദ്ദനം കൂടി; മധ്യപ്രദേശിൽ മുസ്ലിം കുട്ടികൾ ഇരയായത് ഭീകരമായ ആക്രമണത്തിന്

National
  •  5 days ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  5 days ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  5 days ago