പത്തനംതിട്ടയില്‍ കൊവിഡ് ചികിത്സാകേന്ദ്രത്തില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍
പത്തനംതിട്ട: പത്തനംതിട്ടയിലെ കൊവിഡ് ചികിത്സാകേന്ദ്രത്തില്‍ 16കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ പ്രതിയായ ചെന്നീര്‍ക്കര സ്വദേശി ബിനുവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കൊവിഡ് ചികിത്സാകേന്ദ്രത്തിലെ താത്കാലിക ജീവനക്കാരനാണ്.
ഈ മാസം ഒന്നാംതിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, ലൈംഗികച്ചുവയോടെ സംസാരിക്കുകയും മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിക്കുകയുമായിരുന്നു. പെണ്‍കുട്ടി കൊവിഡ് നെഗറ്റീവായി ആശുപത്രി വിട്ടതിനു ശേഷമാണ് ഇക്കാര്യം പുറത്തറിയുന്നത്.
ആശുപത്രിയില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് പോകുന്നതിന് പകരം റാന്നിയിലെ സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയുടെ വീട്ടിലേക്കാണ് 16-കാരി പോയത്. ഇതോടെ മാതാവ് പൊലിസില്‍ പരാതി നല്കി. തുടര്‍ന്ന് പൊലിസ് നടത്തിയ ചോദ്യംചെയ്യലിലും കൗണ്‍സിലിങ്ങിലുമാണ് ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വിവരം പുറത്തറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."