കളമശ്ശേരി സ്‌ഫോടനം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം- സമസ്ത
കളമശ്ശേരി സ്‌ഫോടനം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം- സമസ്ത
കോഴിക്കോട്: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥന യോഗത്തില്‍ ഉണ്ടായ സ്‌ഫോടനം അങ്ങേ അറ്റം അപലപനീയമാണെന്നും കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തു ക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാരും അഭ്യര്‍ഥിച്ചു. മതസൗഹാര്‍ദ്ദത്തിനും സമാധാന അന്തരീക്ഷത്തിനും രാജ്യത്ത് എന്നും മാതൃക കാണിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളം. ഇതിന് ഭംഗം വരുത്തുന്ന ഏത് നീക്കത്തെയും കേരളീയ സമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കണം. സംഭവത്തിന്റെ നിജസ്ഥിതി ഉടനെ വെളിച്ചത്തു കൊണ്ട് വരണം. അന്വേഷണ ഉദ്യോഗസ്ഥരുമായി എല്ലാവരും സഹകരിക്കണമെന്നും അഭ്യൂഹങ്ങള്‍ പരത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ അനുവദിക്കരുതെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
സംഭവത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കളുടെയും പരുക്ക് പറ്റി ആശുപത്രിയില്‍ കഴിയുന്നവരുടെയും ദു:ഖത്തിലും പ്രയാസത്തിലും പങ്ക് ചേരുന്നു. മത ചിഹ്നങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ പവിത്രമായി കാണണമെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ഒരിടത്തും ആരില്‍ നിന്നും ഉണ്ടാവരുതെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."