HOME
DETAILS

'ആനി'യെ വരവേറ്റ് യുഎഇ; പണമിടപാടിന് അതിവേഗം

  
backup
October 29 2023 | 09:10 AM

uae-aani-app-finance-treatment

'ആനി'യെ വരവേറ്റ് യുഎഇ; പണമിടപാടിന് അതിവേഗം

അബുദാബി: ഓൺലൈൻ പണമിടപാട് സേവനമായ ആനി ആപ്പിന് യുഎഇയിൽ മികച്ച പ്രതികരണം. ബാങ്ക് അക്കൗണ്ട് നമ്പര്‍ ഇല്ലാതെ പത്ത് സെക്കന്റിനുളളില്‍ ഓണ്‍ലൈനായി പണമയക്കാന്‍ കഴിയുന്ന സേവനമാണ് ആനി ആപ്പ്. എട്ട് ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

യുഎഇ സെന്‍ട്രല്‍ ബാക്കിന്റെ അനുബന്ധ സ്ഥാപനമായ അല്‍ ഇത്തിഹാദ് പേയ്മെന്റ്സ് ആണ് പുതിയ ആപ്പ് പൊതുജനങ്ങള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗില്‍ പേ മാതൃകയിലുളള ആപ്പിലൂടെ നിലവിൽ വ്യക്തികൾ തമ്മിലുള്ള പണമിടപാടാണ് നടക്കുന്നത്. പരമാവധി 50,000 ദിര്‍ഹമാണ് ഇത്തരത്തിൽ കൈമാറ്റം ചെയ്യാനാവുക.

അതേസമയം, ആനി പ്ലാറ്റ് ഫോം ഉപയോഗിച്ച് വ്യാപാര സ്ഥാപനങ്ങളിലും സേവന കേന്ദ്രങ്ങളിലും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പെയ്മെന്റ് നടത്താനുള്ള സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ വരും. ഇതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇത് പ്രാബല്യത്തിൽ വരുന്നതോടെ ഷോപ്പുകൾ, റസ്റ്റോറന്റുകൾ തുടങ്ങി എല്ലായിടത്തും ഈ ആപ്പ് ഉപയോഗിക്കാനാകും. ഇതോടെ യുഎഇയിലെ ഏറ്റവും വലിയ ഓൺലൈൻ ധനകാര്യ സ്ഥാപനമായി ആനി വളരും.

അബുദാബി കൊമേഴ്സ്യല്‍ ബാങ്ക്, അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച്, എമിറേറ്റ്‌സ് എന്‍ബിഡി, ഫസ്റ്റ് അബുദാബി ബാങ്ക് തുടങ്ങി എട്ട് ധനകാര്യ സ്ഥാപനങ്ങള്‍ക്കാണ് ഇപ്പോള്‍ ആനി ആപ്പില്‍ പങ്കാളിത്തമുളളത്. ഈ എട്ട് ബാങ്കുകളിൽ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ അക്കൗണ്ട് ഉളളവര്‍ക്കാണ് സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുക. സ്വീകർത്താവിന്റെ മൊബൈൽ നമ്പർ മാത്രം ഉപയോഗിച്ച് ആപ്പ് വഴി പണമയക്കാവുന്നതാണ്.

ആപ്പ് എങ്ങിനെ ഉപയോഗിക്കാം ?

  • ബാങ്കിന്റെ ആപ്പ്, ആനി ആപ്പ് എന്നിവ ഡൗണ്‍ലോഡ് ചെയ്യുക.
  • ബാങ്ക് ആപ്പ് വഴി ആനി ആപ്പിലേക്ക് ലിങ്ക് ചെയ്ത് അക്കൗണ്ട് തിരഞ്ഞെടുക്കുക.
  • തുടര്‍ന്ന് എമിറേറ്റ്‌സ് ഐഡിയും മൊബൈല്‍ നമ്പറും ഉള്‍പ്പെടെയുളള വിവരങ്ങള്‍ നൽകുക.
  • ആനി പ്ലാറ്റ്ഫോമില്‍ വിജയകരമായി എന്റോള്‍ ചെയ്തതായി ബാങ്കില്‍ നിന്ന് ഇ-മെയില്‍ വഴി സ്ഥീരീകരണം ലഭിക്കും
  • പിന്നീട് മൊബൈല്‍ നമ്പര്‍ മാത്രം ഉപയോഗിച്ച് പണം കൈമാറാനും സ്വീകരിക്കാനും കഴിയും.

കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: https://chat.whatsapp.com/BRPMYfzNHhY2483Sqrze5o



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago