HOME
DETAILS

ഷാര്‍ജ പുസ്തക മേളയില്‍ ഗള്‍ഫ് സത്യധാര പവലിയന്‍ ഉദ്ഘാടനവും പുസ്തക പ്രകാശനവും

  
backup
October 29 2023 | 12:10 PM

gulf-sathyadhara-pavilion-inauguration-and-book-release-at-sibf-2023

ദുബൈ: കേരളത്തിലെ ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ (എസ്‌കെഎസ്എസ്എഫ്) 'ഗള്‍ഫ് സത്യധാര' പവലിയന്‍ ഇത്തവണയും ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവത്തില്‍. പവലിയന്റെ ഔപചാരിക ഉദ്ഘാടനം പ്രമുഖ മത-സാമൂഹിക-രാഷ്ട്രീയ-സാഹിത്യ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ നവംബര്‍ 1ന് ബുധന്‍ രാത്രി 7 മണിക്ക് നടക്കും.
വായനയുടെ ലോകത്തെ ഷാര്‍ജയിലേക്ക് വിരുന്നൊരുക്കുന്ന ഈ വര്‍ഷത്തെ പുസ്തകോത്സവത്തിലും പ്രമുഖ എഴുത്തുകാരുടെ നാല് പുസ്തകങ്ങള്‍ ഗള്‍ഫ് സത്യധാര പുറത്തിറക്കും. കെ.ടി അജ്മല്‍ പാണ്ടിക്കാട് എഴുതിയ സമസ്ത നേതാക്കളെ പരിചയപ്പെടുത്തുന്ന ബൃഹത് ഗ്രന്ഥം 'സമസ്ത വഴിയൊരുക്കിയ തണല്‍ മരങ്ങള്‍', ഹനീഫ് റഹ്മാനി പനങ്ങാങ്ങരയുടെ 'കമലാ സുരയ്യ സത്യാന്വേഷണത്തിന്റെ നാള്‍വഴികള്‍', മുഹമ്മദ് ഫാരിസ് പി.യു.വിന്റെ 'ഇസ്‌ലാം ഒരു അന്വേഷകന്റെ മുന്നില്‍', സി.എ ഷാഫി മാസ്റ്ററുടെ ചെറുകഥാ സമാഹാരം 'സഹയാത്രികര്‍' എന്നീ നാല് പുസ്തകങ്ങളാണ് നവംബര്‍ 2ന് വ്യാഴം വൈകുന്നേം 3 മണിക്ക് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിലെ റൈറ്റേഴ്‌സ് ഫോറത്തില്‍ പ്രകാശനം ചെയ്യുക. ഗള്‍ഫ് സത്യധാരയുടെ കലണ്ടറും ലഭ്യമായിരിക്കും.
കേരളത്തിലും പുറത്തും ഇസ്‌ലാമിക സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലുള്‍പ്പെടെ വിപ്‌ളവകരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സജീവമാണ് സംഘടന. എസ്‌കെഎസ്എസ്എഫിന്റെ മുഖപത്രമായ ഗള്‍ഫ് സത്യധാര മാസിക യുഎഇയില്‍ 10 വര്‍ഷമായി പ്രസിദ്ധീകരിച്ചു വരികയാണ്. സമകാലിക ചര്‍ച്ചകളും സാഹിത്യ സമ്പുഷ്ട പക്തികളും കൊണ്ട് സമ്പന്നമാണ് മാസാദ്യം എത്തുന്ന സത്യധാര.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇത് എട്ടാം തവണയാണ് ഗള്‍ഫ് സത്യാധര സാന്നിധ്യമറിയിക്കുന്നത്. പ്രവാസ ലോകത്ത് മലയാളിയുടെ വായനക്ക് അവസരം നല്‍കാന്‍ പ്രമുഖ പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ എത്തിച്ച് വായനയെ ഇഷ്ടപ്പെടുന്നവരുടെ സ്വീകാര്യത നേടാനും ഗള്‍ഫ് സത്യധാര പവലിയന് കഴിഞ്ഞ കാലങ്ങളില്‍ സാധിച്ചിട്ടുണ്ട്.
കോവിഡ് മഹാമാരി കാലത്ത് പല പ്രസിദ്ധീകരണങ്ങളും മാറി നിന്നപ്പോഴും പുസ്തകോത്സവത്തില്‍ ഗള്‍ഫ് സത്യധാര പവലിയന് ശ്രദ്ധേയമായ സാനിധ്യമാവാന്‍ കഴിഞ്ഞു.
കേരളത്തിലെയും മറ്റും പ്രമുഖരായ എഴുത്തുകാരും വായനയെ പ്രിയം വെക്കുന്നവരും ഗള്‍ഫ് സത്യധാര പവലിയന്‍ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്താറുണ്ട്. കൂടാതെ, മത-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവരും; മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവരും ഗള്‍ഫ് സത്യധാര പവലിയന്‍ സന്ദര്‍ശിച്ച് നല്ല അഭിപ്രായങ്ങള്‍ പറയാറുണ്ട്.
എസ്‌കെഎസ്എസ്എഫ് യുഎഇ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ശുഎൈബ് തങ്ങള്‍, 'സുപ്രഭാതം' സിഇഒ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, എസ്‌കെഎസ്എസ്എഫ് നാഷണല്‍ കമ്മിറ്റി ജന.സെക്രട്ടറി ശറഫുദ്ദീന്‍ ഹുദവി, റസാഖ് വളാഞ്ചേരി (ഗള്‍ഫ് സത്യധാര കണ്‍വീനര്‍), അബ്ദുല്ല ചേലേരി (സ്വാഗത സംഘം ചെയര്‍മാന്‍), ജലീല്‍ ഹാജി ഒറ്റപ്പാലം (ദുബൈ സുന്നി സെന്റര്‍), ഹുസൈന്‍ ദാരിമി അകലാട്, മന്‍സൂര്‍ മൂപ്പന്‍, സി.എ ഷാഫി മാസ്റ്റര്‍, ഫൈസല്‍ പയ്യനാട്, അബ്ദുല്‍ ഹകീം ടി.പി.കെ, അബ്ദുല്‍ ഖാദര്‍ ഫൈസി ദുബൈ, നുഹ്മാന്‍ തിരൂര്‍, ഷാക്കിര്‍ ഫറോക്ക് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  9 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  9 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  9 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  9 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  9 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  9 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  9 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  9 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  9 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  9 days ago