HOME
DETAILS
MAL
വന്യമൃഗ ശല്യത്തിനെതിരേ കലക്ടറേറ്റ് ധര്‍ണ
backup
August 26 2016 | 22:08 PM
കണ്ണൂര്‍: വന്യമൃഗങ്ങളുടെ ഉപദ്രവം കാരണം കാര്‍ഷിക വിളകള്‍ക്കു സംഭവിക്കുന്ന നാശനഷ്ടങ്ങളില്‍ പ്രതിഷേധിച്ച് ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റ് ധര്‍ണ നടത്തി. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മീഷനെ നിയമിക്കുക, ഉപദ്രവകാരികളായ മൃഗങ്ങളെ കൊല്ലാനുള്ള അധികാരം കര്‍ഷകര്‍ക്കു നല്‍കുക തുടങ്ങിയ ആവിശ്യങ്ങളുന്നയിച്ചാണ് ധര്‍ണ നടത്തിയത്. ബിഷപ്പ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. റവ.ഫാദര്‍ ആന്റണി മുതുകുന്നേല്‍ അധ്യക്ഷനായി. ഫാ. ജോസഫ് ഒറ്റപ്ലാക്കല്‍, ഫാ.ജോണ്‍ ഓണംകുളം, ഫാ.തോമസ് ചിറ്റലപ്പള്ളി, ഫാ.ജോസഫ് കാവനാടി, ഫാ.സേവ്യര്‍ തേലക്കാട്ടില്‍, സജി ഉണ്ണിമാക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."