HOME
DETAILS
MAL
ഇന്ത്യന്‍ ടീം പരിശീലകന് രവി ശാസ്ത്രിക്ക് കൊവിഡ്; പരിശീലക സംഘം ക്വാറന്റൈനില്‍
backup
September 05 2021 | 11:09 AM
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന് രവി ശാസ്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പരിശീലക സംഘത്തിലെ മൂന്നുപേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ബോളിങ് പരിശീലകന് ഭരത് അരുണ്‍, ഫീല്‍ഡിങ് പരിശീലകന് ആര്. ശ്രീധര്‍, ഫിസിയോ െതറപ്പിസ്റ്റ് എന്നിവരാണ് ക്വാറന്റൈനില്‍ പ്രവേശിച്ചത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നാലാം ടെസ്റ്റ് കെന്നിങ്ടണ്‍ ഓവലില്‍ നടക്കുന്നതിനിടെയാണ് ശാസ്ത്രിക്ക് കൊവിഡ് സ്ഥീരീകരിച്ചിരിക്കുന്നത്.
കളിക്കാര്‍ക്ക് തുടര്‍ച്ചയായ ഇടവേളകളില്‍ കൊവിഡ് പരിശോധന നടത്തും. ഇന്ത്യന്‍ ടീമിലെ മറ്റ് അംഗങ്ങളേയും ഇന്നലെ വൈകിട്ടും ഇന്നു രാവിലെയുമായി രണ്ടു തവണ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."