HOME
DETAILS

യുഎഇയിൽ ഒരു ക്യാമ്പിംഗ് നടത്തിയാലോ? മികച്ച ക്യാമ്പിംഗ് സ്പോട്ടുകളും ഒരുക്കങ്ങളും അറിയാം

  
backup
October 29 2023 | 15:10 PM

uae-camping-spots-and-guide

യുഎഇയിൽ ഒരു ക്യാമ്പിംഗ് നടത്തിയാലോ? മികച്ച ക്യാമ്പിംഗ് സ്പോട്ടുകളും ഒരുക്കങ്ങളും അറിയാം

ദുബൈ: യുഎഇയിലുടനീളം താപനില കുറയാൻ തുടങ്ങുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇൻഡോർ യാത്രകളും ടൂറിസ്റ്റ് സ്പോട്ടുകളും തിരഞ്ഞെടുത്തിരുന്നവർക്ക് ഇനി പുറത്തേക്ക് ഇറങ്ങാനുള്ള സമയമാണ്. മനോഹരമായ പ്രകൃതി, തിരമാലകൾ, കടൽത്തീരങ്ങൾ, വാദികൾ തുടങ്ങിയവയെല്ലാം ആളുകളുടെ വരവിനായി കാത്തിരിക്കുകയാണ്. ചെറിയ കുട്ടികളുള്ള കുടുംബങ്ങൾ മുതൽ എല്ലാവർക്കും ആസ്വദിക്കാനുള്ള നിരവധി സ്ഥലങ്ങളാണ് യുഎഇയിൽ ഉള്ളത്.

കുടുംബമായി സമയം ചിലവഴിക്കാനും കുട്ടികളെ സോഫയിൽ നിന്നും അവരുടെ ഉപകരണങ്ങളിൽ നിന്നും ഇറക്കി പ്രകൃതിയിലേക്ക് കൂട്ടികൊണ്ടുപോകാനും ക്യാമ്പിംഗ് ഒരു മികച്ച മാർഗമാണ്. നിങ്ങൾക്ക് ഇഷ്ടം പോലെ മറ്റുള്ളവരോടുമൊപ്പമുള്ള സാമൂഹികമായ ക്യാമ്പിംഗ്, തനിച്ച് ചെയ്യാവുന്ന ക്യാമ്പിംഗ്, സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിക്കാവുന്ന ക്യാമ്പിംഗ് തുടങ്ങി നിരവധി സാധ്യതകൾ യുഎഇയിൽ ഉണ്ട്.

നാട്ടിലെ പോലെ മലകയറൽ മാത്രമല്ല ക്യാമ്പിംഗ്. യുഎഇയിൽ ഉൾപ്പെടെ വിദേശങ്ങളിൽ എല്ലാം കുടുംബമൊത്തും സുഹൃത്തുക്കളുമൊത്തും വീടിന് പുറത്ത് ഒരുമിച്ച് കൂടാനുള്ള ഒരു മാർഗമാണ് ക്യാമ്പിംഗ്. ഇവിടെ വെച്ച് ഭക്ഷണം പാകം ചെയ്ത് കഴിക്കാം, ഒരുമിച്ച് വിവിധ കളികളിൽ ഏർപ്പെടാം, ഫിഷിങ് നടത്താം, ഒരുമിച്ച് നദികളിൽ കുളിക്കാം, വാനനിരീക്ഷണം ആകാം, ക്യാമ്പ് ഫയർ ആകാം… അങ്ങനെ നിരവധി സാധ്യതകളുണ്ട്. സ്വന്തമായി ഡിസൈൻ ചെയ്യുന്ന ക്യാമ്പുകളും നമുക്ക് പരീക്ഷിക്കാവുന്നതാണ്.

അജ്മാൻ മരുഭൂമി, അൽ ഖുദ്ര തടാകങ്ങൾ, ഉമ്മുൽ ഖുവൈൻ തീരം എന്നിവയാണ് യുഎഇയിൽ ക്യാമ്പിംഗിനുള്ള ഏറ്റവും പ്രശസ്തമായ സ്ഥലങ്ങൾ. മൂന്ന് സ്ഥലങ്ങളും മൂന്ന് തരം സ്വഭാവങ്ങൾ പങ്കുവെക്കുന്നവയാണ്. അതിനാൽ തന്നെ ആളുകളുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ള സ്ഥലത്ത് ക്യാമ്പിംഗ് പ്ലാൻ ചെയ്യാവുന്നതാണ്.

അൽ ഖുദ്രയിൽ പ്രധാനമായും മൂന്ന് ക്യാമ്പിംഗ് സ്പോട്ടുകളാണ് ഉള്ളത്. ലവ് ലേക്‌സ്, അൽ മർമൂം കൺസർവേഷൻ റിസർവ്, ദി ലാസ്റ്റ് എക്‌സിറ്റ് എന്നിവയാണ് അവ. വാദി ഷൗക്ക, ജബൽ ജെയ്‌സ്, മൊരീബ് ഡ്യൂൺ ക്യാമ്പ്, ജബൽ ഹഫീത് തുടങ്ങിയ ആകർഷകമായ ക്യാമ്പിംഗ് സ്ഥലങ്ങളും യുഎഇയിലുണ്ട്.

ക്യാമ്പിംഗ് സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നത് പോലെ പ്രധാനമാണ് ക്യാമ്പിംഗ് ഗിയറുകൾ കൃത്യമായി തിരഞ്ഞെടുക്കുന്നതും. ടെന്റ്, സ്ലീപ്പിങ് ബാഗ്, ഗ്യാസ് സ്റ്റവ്, പാത്രങ്ങൾ, ലൈറ്റുകൾ, കളിക്കാനുള്ള ഉപകരണങ്ങൾ, മടക്കി വെക്കാൻ കഴിയുന്ന കസേരകൾ തുടങ്ങി ഓരോ വസ്തുക്കളും കയ്യിൽ കരുതണം. പലതും വാടകയ്ക്ക് ലഭിക്കുന്നവയാണ്.

നിങ്ങൾ പോകുന്നതിന് മുമ്പ് ഉപകരണങ്ങൾ പരിശോധിക്കേണ്ടത് പ്രധാനമാണ്. ഗ്യാസ് സ്റ്റൗ പ്രവർത്തിക്കുന്നുവെന്നും വിളക്കുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഊതിക്കത്തക്ക മെത്തകളിൽ ദ്വാരങ്ങളില്ലെന്നും ഉറപ്പാക്കുക. യാത്രയ്ക്ക് ആവശ്യമായ വെള്ളം നിങ്ങളുടെ പക്കൽ ഉണ്ടെന്ന് ഉറപ്പുവരുത്തുക. കൂടാരം സ്ഥാപിക്കുന്നത് പരിശീലിക്കുക.

അപ്പോൾ അടുത്ത വാരാന്ത്യത്തിൽ ഒരു ക്യാമ്പിങ്ങിന് പോവുകയല്ല? ഇപ്പോൾ തന്നെ ഒരുങ്ങി തുടങ്ങാം. ശരിയായ ഗിയർ വാങ്ങുക. ശരിയായി പാക്ക് ചെയ്യുക. സൈറ്റ്, നിയന്ത്രണങ്ങൾ, കാലാവസ്ഥ എന്നിവയെക്കുറിച്ച് പഠനം നടത്തുക. ശരിയായ സമയവും സ്ഥലവും തിരഞ്ഞെടുക്കുക. ജീവിതത്തിലെ മനോഹര നിമിഷങ്ങൾക്കായി കാത്തിരിക്കുക.

കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: https://chat.whatsapp.com/BRPMYfzNHhY2483Sqrze5o



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച  നടത്തി

Kerala
  •  2 months ago
No Image

മട്ടാഞ്ചേരിയില്‍ മൂന്നരവയസുകാരന് ക്രൂരമര്‍ദ്ദനം; പ്ലേ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ പിന്തുണകൂടി; ഒമര്‍ അബ്ദുല്ല ജമ്മു കശ്മിര്‍ മുഖ്യമന്ത്രിയാകും

National
  •  2 months ago
No Image

ടെന്നീസ് ഇതിഹാസം റഫേല്‍ നദാല്‍ വിരമിച്ചു

Others
  •  2 months ago
No Image

TOP TEN MUST VISIT TOURIST PLACES IN DUBAI

uae
  •  2 months ago
No Image

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെതിരെ കേരളം; നിയമസഭയില്‍ പ്രമേയം പാസാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ഞായറാഴ്ച്ച മൂന്നിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

നാളത്തെ പൊതുഅവധി;പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

Kerala
  •  2 months ago
No Image

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Kerala
  •  2 months ago
No Image

A GUIDE TO THE BEST BEACHES IN DUBAI: SUN, SAND AND FUN

uae
  •  2 months ago