മൂന്നു മക്കളെ അണക്കെട്ടിലെറിഞ്ഞു കൊന്നു: ഭാര്യക്ക് അവിഹിതമെന്ന് സംശയം
ഗുജറാത്ത്: ഗുജറാത്തിലെ ആരവല്ലിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് പിതാവ് മൂന്നു കുട്ടികളെ അണക്കെട്ടിലെറിഞ്ഞ് കൊന്നു. ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു സംഭവം. ശേഷം ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ മേഘ്‌രാജ് താലൂക്കിലെ രാമഡ് ഗ്രാമത്തിലാണ് സംഭവം. ആക്രമണത്തിനിരയായ യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
പ്രതിയായ ജീവഭായ് ദേദുനിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഭാര്യയെ സംശയമായിരുന്നു ഇയാള്‍ക്ക്. അവിഹിതബന്ധമുണ്ടെന്നായിരുന്നു പ്രതിയുെട സംശയം. വെള്ളിയാഴ്ച രാത്രിയാണ് ഇയാള്‍ ഭാര്യയെ മഴുകൊണ്ട് ആക്രമിച്ചത്. ശേഷം രണ്ടരയും എട്ടും വയസ് പ്രായമുള്ള പെണ്‍കുട്ടികളെയും ഒമ്പത് വയസുള്ള മകനെയും സമീപപ്രദേശത്തെ അണക്കെട്ടില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച വൈകീട്ടാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ സമീപത്തെ മരത്തില്‍ ഇയാള്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത് ഗ്രാമീണര്‍ കണ്ടതോടെ ശ്രമം വിഫലമായി. ഇയാളെ രക്ഷപ്പെടുത്തിയ ശേഷം ആശുപത്രിയിലാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."