HOME
DETAILS
MAL
നിപ സ്ഥിരീകരിച്ച് മരിച്ച പന്ത്രണ്ടുവയസുകാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു
backup
September 05 2021 | 12:09 PM
കോഴിക്കോട്: നിപ സ്ഥിരീകരിച്ച് ഇന്ന് മരിച്ച പന്ത്രണ്ടുകാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ജില്ലാകലക്ടറുടെ ഔദ്യോഗിക പേജ് വഴിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
- 27.8.2021 വെള്ളിയാഴ്ച (5pm to 5,30pm) അയല്‍വാസികളായ കുട്ടികളോടൊപ്പം പാഴൂര്‍, ചാത്തമംഗലം ജിപിയില്‍ കളിച്ചു
- 28.8.2021 ശനിയാഴ്ച വീട്ടില്‍ തന്നെ ചിലവഴിച്ചു
- 29.9.2021 ഞായറാഴ്ച (8.30pm to 8.45am) എരഞ്ഞിമാവ് ഡോ.മുഹമ്മദ് സെന്‍ട്രല്‍ ക്ലിനിക്കില്‍ ഓട്ടോ മാര്‍ഗം എത്തി
- 29.9.2021 ഞായറാഴ്ച (9am) ഓട്ടോ മാര്‍ഗം തിരിച്ച് വീട്ടിലേക്ക്
- 30.8.2021 തിങ്കള്‍ മുഴുവന്‍ സമയവും വീട്ടില്‍ തന്നെ
- 31.8.2021 ചൊവ്വാഴ്ച (9.58am to 10.30 am) മുക്കം ഇ.എം.എസ് ആശുപത്രിയില്‍ ബന്ധുവിന്റെ ഓട്ടോ മാര്‍ഗം എത്തി
- 31.8.2021 ചൊവ്വാഴ്ച (10.30 am to 12.00pm) ബന്ധുവിനോടൊപ്പം അതേ ഓട്ടോയില്‍ ഓമശേരി ശാന്തി ആശുപത്രിയിലെത്തി
- 31.8.2021 ചൊവ്വാഴ്ച (1pm) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആംബുലന്‍സ് മാര്‍ഗം എത്തി
- 1.9.2021 ബുധനാഴ്ച ആംബുലന്‍സില്‍ കോഴിക്കോട് മിംസ് ആശുപത്രി ഐ.സി.യുവില്‍ എത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."