ഗോളിയുമായി കൂട്ടിയിടിച്ച സഊദി താരം യാസർ ഷഹ്റാനിയുടെ പരുക്ക് ഗുരുതരം; ശസ്ത്രക്രിയയ്ക്കായി ജർമനിയിലേക്ക്; ചാർട്ടേഡ് വിമാനം അനുവദിച്ച് മുഹമ്മദ് ബിൻ സൽമാൻ
ദോഹ: അർജന്റീനക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ സഊദി അറേബ്യൻ ഗോൾകീപ്പറുമായി കൂട്ടിയിടിച്ചു സഹതാരം യാസർ അൽ ഷഹ്റാനിക്ക് സംഭവിച്ച പരുക്ക് ഗുരുതരം. പെനാൽറ്റി ബോക്സിലേക്ക് ഉയർന്നുവന്ന പന്ത് പിടിക്കാനായി ചാടുന്നതിനിടെ
ഗോൾകീപ്പർ മുഹമ്മദ് അൽ ഉവെയ്സിന്റെ കാൽമുട്ട് ഷഹ്റാനിയുടെ മുഖത്തും ചെവിയുടെ ഭാഗത്തും ഇടിക്കുകയായിരുന്നു. പന്ത് പിടിക്കാനായി ഗോൾകീപ്പറും അപകടം ഒഴിവാക്കുന്നതിന് യാസിർ ഹെഡ് ചെയ്യാനായും ചാടി. നിലത്തുവീണ യാസിറിനെ സ്ട്രക്ചറിലാണ് സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോയത്.
എക്സ്റേ പരിശോധനയിൽ താരത്തിന്റെ താടിയെല്ലിനും മുഖത്തെ എല്ലിനും ഒടിവുണ്ടെന്ന് തെളിഞ്ഞു. ആന്തരിക രക്തസ്രാവമുണ്ടെന്നും കണ്ടെത്തി. യാസർ അൽ ഷഹ്റാനിക്ക് അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചു. ഇതോടെ വിദഗ്ധ ചികിത്സയ്ക്കായി ഷഹ്റാനിയെ ജർമനിയിലേക്ക് കൊണ്ടുപോകാൻ തീരുമാനമായി. ഏറ്റവും മികച്ച ചികിത്സ നൽകാനും സ്വാകാര്യവിമാനം അനുവദിക്കാനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നിർദേശം നൽകിയിട്ടുണ്ട്.
മത്സരത്തിൽ അർജന്റീനയെ ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് അട്ടിമറിച്ച് സഊദി അറേബ്യ ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ഗോൾകീപ്പർ മുഹമ്മദ് അൽ ഉവെയ്സിന്റെ തകർപ്പൻ സേവുകൾ സഊദിയുടെ വിജയത്തിൽ അതിനിർണായകാമാവുകയും ചെയ്തു.
Saudi Arabia’s Yasser Al Sahrani flown to Germany for surgery after horrific injury vs Argentina
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."