പണിമുടക്ക്: വാഹനപ്രചരണ ജാഥ ആരംഭിച്ചു
പയ്യന്നൂര്‍: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തുക, വിലക്കയറ്റം തടയുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, സിവില്‍ സര്‍വിസിനെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് അടുത്തമാസം രണ്ടിന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിന്റെ പ്രചരണാര്‍ഥം അധ്യാപകരുടെയും ജീവനക്കാരുടേയും സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിലുള്ള വാഹനപ്രചരണ ജാഥയ്ക്ക് തുടക്കമായി. പയ്യന്നൂരില്‍ നിന്നാരംഭിച്ച ജാഥ പിലാത്തറ, പഴയങ്ങാടി, തളിപ്പറമ്പ്, ശ്രീകണ്ഠപുരം, ഇരിക്കൂര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി ഇരിട്ടിയില്‍ സമാപിച്ചു. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ജാഥാ ലീഡര്‍ ടി തിലകരാജ്, വൈസ് ക്യാപ്ടന്‍ ഒ.കെ ജയകൃഷ്ണന്‍, മാനേജര്‍ എം.വി ശശിധരന്‍, ജാഥാംഗങ്ങളായ പി.സി ഗംഗാധരന്‍, ഗിരിജ കല്ല്യാടന്‍ എന്നിവര്‍ സംസാരിച്ചു. വാഹനപ്രചരണ ജാഥ ഇന്ന് വൈകിട്ട് 4.30 ന് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."