സി.ബി.ഐ റെയ്ഡിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി മഹുവ; അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശം വേണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: കോഴ ആരോപണത്തില്‍ സി.ബി.ഐ റെയ്ഡിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയത്ര. ലോക്‌സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വിവാദ വ്യവസായിയില്‍ നിന്ന് കോഴ വാങ്ങിയെന്ന കേസിലെ സി.ബി.ഐ നടപടിക്കെതിരെയാണ് പരാതി. പെരുമാറ്റച്ചട്ടം നിലവില്‍ ഉള്ളപ്പോള്‍ അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക മാര്‍ഗനിര്‍ദേശം വേണമെന്നും തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടിള്‍ക്കുമെതിരെ കടുത്ത നടപടികള്‍ പാടില്ലെന്നും പരാതിയിലുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യവ്യാപകമായി പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികുളുടെ നടപടികള്‍ക്കിടെയാണ് മഹുവയുടെ വസതിയിലും സി.ബി.ഐ റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച്ച മഹുവയ്‌ക്കെതിരെ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ലോക്പാല്‍ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. കൊല്‍ക്കത്തയിലെ വസതിയിലും, കൃഷ്ണനഗറിലെ അപ്പാര്‍ട്ട്‌മെന്റിലും, പിതാവ് താമസിക്കുന്ന മറ്റൊരു അപ്പാര്‍ട്ട്‌മെന്റിലുമാണ് റെയ്ഡ് നടന്നത്.
ലോക്‌സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ ദുബൈ കേന്ദ്രമായുള്ള വ്യവസായിയായ ദര്‍ശന്‍ ഹീരനന്ദാനിയില്‍ നിന്ന് പണവും പാരിതോഷികങ്ങളും സ്വീകരിച്ചെന്നാണ് മഹുവക്കെതിരായ ആരോപണം. ഗൗതം അദാനിക്കും, നരേന്ദ്ര മോദിക്കുമെതിരെ ചോദ്യങ്ങളുയര്‍ത്താനായിരുന്നു ദര്‍ശന്റെ ആവശ്യമെന്നായിരുന്നു റിപ്പോര്‍ട്ട്. ആരോപണത്തിന് പിന്നാലെ കഴിഞ്ഞ ഡിസംബറില്‍ മഹുവയുടെ ലോക്‌സഭാ അംഗത്വം പാര്‍ലമെന്റ് കമ്മിറ്റി റദ്ദാക്കിയിരുന്നു.
അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ ശക്തമായി നിഷേധിച്ച മഹുവ പാര്‍ലമെന്റ് നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റായ ബംഗാളിലെ കൃഷ്ണനഗറില്‍ മഹുവയെ തന്നെ സ്ഥാനാര്‍ഥിയാക്കി നിശ്ചയിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് മറുതന്ത്രം മെനയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."