HOME
DETAILS

കളമശ്ശേരി: തുടക്കം മുതല്‍ ഏകപക്ഷീയ റിപ്പോര്‍ട്ടുമായി ഒരുവിഭാഗം മാധ്യമങ്ങള്‍; എരിതീയില്‍ എണ്ണയൊഴിച്ച് സംഘ്പരിവാര്‍ നേതാക്കളും

  
backup
October 30 2023 | 02:10 AM

biased-news-against-muslim-on-kalamassery-blast

കോഴിക്കോട്: കളമശ്ശേരി സ്‌ഫോടനത്തില്‍ ഒരുവിഭാഗം മാധ്യമങ്ങള്‍ ഏകപക്ഷീയവും ഇസ് ലാംഭീതി ഉല്‍പ്പാദിപ്പിക്കുന്നതുമായ റിപ്പോര്‍ട്ടിങ് സ്വീകരിച്ചപ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രതികരണങ്ങളുമായി സംഘ്പരിവാര്‍ നേതാക്കള്‍. ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിവരുന്ന കടന്നാക്രമണത്തിനിടെയുണ്ടായ സ്‌ഫോടനം, ഫലസ്തീന്‍ വിഷയവുമായി ബന്ധപ്പെടുത്തിയാണ് ഏഷ്യാനെറ്റ് ന്യൂസ്, ന്യൂസ് 18 കേരള ഉള്‍പ്പെടെയുള്ള ഒരുവിഭാഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തത്.

കഴിഞ്ഞദിവസം മലപ്പുറത്ത് നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ വിര്‍ച്വല്‍ ആയി പങ്കെടുത്തതുമായി ബന്ധപ്പെടുത്തിയും വാര്‍ത്തകള്‍ വന്നു. സംഭവത്തിന് ഫലസ്തീന്‍ പ്രശ്‌നവുമായി ബന്ധമുണ്ടെന്ന വിധത്തില്‍ ആദ്യം റിപ്പോര്‍ട്ട്‌ചെയ്തത് ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു. ഇത് പിന്നീട് വിദ്വേഷപ്രചാരണത്തിന് പേര് കേട്ട മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടെ വരികയുംചെയ്തു. അന്വേഷണം പുരോഗമിക്കുമ്പോള്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന പരിശോധനയ്ക്കിടെ തൊപ്പിയും വെള്ള വസ്ത്രങ്ങളും ധരിച്ച വ്യക്തിയുടെ ചിത്രം ഉള്‍പ്പെടുത്തി 'പ്രതി കസ്റ്റഡിയില്‍' എന്നതുള്‍പ്പെടെയുള്ള വാര്‍ത്താ അവതരണമാണ് ന്യൂസ് 18 കേരള നടത്തിയത്.

ക്രിസ്ത്യന്‍ പള്ളിയില്‍ ഭീകരാക്രമണം, സ്‌ഫോടന പരമ്പര എന്നിങ്ങനെയാണ് ഒരുവിഭാഗം മാധ്യമങ്ങള്‍ നല്‍കിയ തലക്കെട്ടുകള്‍. കെ. സുരേന്ദ്രന്‍, സന്ദീപ് വാര്യര്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളും സംഭവത്തില്‍ വര്‍ഗീയസ്വഭാവമുള്ള അഭിപ്രായങ്ങളാണ് പങ്കുവച്ചത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും തീര്‍ത്തും അപക്വമായാണ് വിഷയത്തില്‍ ഇടപെട്ടത്.


ബോംബ് വച്ചത് മാര്‍ട്ടിന്‍ ആണെന്നറിഞ്ഞതോടെ സന്ദീപ് വാര്യര്‍ ഫേസ്ബുക്കിലെ കുറിപ്പ് നീക്കംചെയ്തു. മുന്‍ ഇടതുപക്ഷ സ്വതന്ത്ര എം.പിയും മാധ്യമപ്രവര്‍ത്തകനുമായ സെബാസ്റ്റ്യന്‍ പോളും സംഭവത്തെ ഫലസ്തീനുമായി ബന്ധപ്പെടുത്തി അഭിപ്രയം പങ്കുവച്ചു. രാവിലെ സ്‌ഫോടനം ഉണ്ടായ ഉടന്‍ പ്രത്യേകമതവിഭാഗത്തെ ലക്ഷ്യംവച്ചുള്ള സമൂഹമാധ്യമ പ്രചാരണങ്ങളും കൊഴുത്തതോടെ, കേരള പൊലിസ് സമൂഹമാധ്യമനിരീക്ഷണം ശക്തമായെങ്കിലും വിദ്വേഷംനിറഞ്ഞ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരുന്നു. മന്ത്രിമാരും പ്രതിപക്ഷനേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടെങ്കിലും വിദ്വേഷപ്രചാരണം നിലച്ചില്ല. ട്വിറ്റര്‍ (എക്‌സ്) ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും കടുത്ത വിദ്വേഷപ്രചാരണങ്ങളുണ്ടായി. കൊച്ചിയിലെ ജൂത പ്രാര്‍ഥന ഹാളിലാണ് സ്‌ഫോടനമുണ്ടായതെന്ന വിധത്തിലും സന്ദേശങ്ങള്‍ പ്രചരിച്ചു. അടുത്തിടെ സൈനികന്റെ പുറത്ത് പി.എഫ്.ഐ എന്ന ചാപ്പ കുത്തിയ സംഭവത്തിലും ഒരുവിഭാഗം മാധ്യമങ്ങള്‍ ഇത്തരത്തില്‍ വിദ്വേഷ പ്രചരണം നടത്തിയിരുന്നു.

https://twitter.com/zoo_bear/status/1718644190018777190?s=20


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  7 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  7 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  7 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  7 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  7 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  7 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  7 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  7 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  7 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  7 days ago